വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതകം; ഇന്ന് പ്രതി അഫാന്റെ ഉമ്മയുടെ മൊഴി രേഖപ്പെടുത്തും

വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതക കേസിൽ പൊലീസ് ഇന്ന് പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴി രേഖപ്പെടുത്തും. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാൻ ഡോക്ടർമാർ പൊലീസിന് അനുമതി നൽകിയത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങൾ നടത്തേണ്ടി വന്നു എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്. 

Read More

തേങ്കുറിശ്ശി ദുരഭിമാനക്കൊല; ഇന്ന് ശിക്ഷാ വിധി 

തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ.വിനായക റാവു ശിക്ഷ വിധിക്കും. കഴിഞ്ഞ ദിവസം രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ  അനീഷ് കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ  88ം നാളിലായിരുന്നു കൊലപാതകം. കേസിൽ അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി…

Read More

പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28 തിങ്കളാഴ്ച; വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28 തിങ്കളാഴ്ച. വധശിക്ഷ വേണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികളുടെ പ്രതികരണം.  2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന്‍റെ 88-ാം നാളിൽ അനീഷ് കുത്തേറ്റ്‌ മരിക്കുകയായിരുന്നു. കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാംപ്രതിയുമാണ്.

Read More

കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. പുത്തൂർ വല്ലഭൻകരയിലാണ് കൊലപാതകം. എസ്.എൻ പുരം സ്വദേശിനി ശാരുവിനെയാണ് വെട്ടി കൊലപ്പെടുത്തിയത്.കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കൊലയ്ക്ക് ശേഷം ലാലുമോൻ ആത്മഹത്യ ചെയ്‌തു. ഇരുവരും ഏറെ നാളായി അടുപ്പത്തിൽ ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇരുവർക്കുമിടയിലെ പ്രശ്നമാവാം സംഭവത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്.

Read More

ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയം; ഹരിയാനയിൽ 15-കാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ഹരിയാനയിൽ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ 15 വയസുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ആൺകുട്ടിയെ മയക്കുമരുന്ന് നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ റേവാരി ജില്ലയിലെ ചിൽഹാർ ഗ്രാമത്തിൽ നിന്നുള്ള അമിത് കുമാറിനെയാണ് (28) പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സുഹൃത്തിന്റെ സഹായത്തോടെ കഴിഞ്ഞ മാസമാണ് ഇയാൾ കൊല നടത്തിയത്. സുഹൃത്തായ തരുൺ എന്ന ജോണിയേയും (29) പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 26-നാണ് ഖലീൽപുർ ഗിലാവാസിലെ അണക്കെട്ടിന് സമീപം കഴുത്തിൽ മുറിവേറ്റ നിലയിലാണ് ആൺകുട്ടിയുടെ മൃതദേഹം…

Read More

ഇൻഷുറൻസ് പണത്തിനായി കൊലപാതകം; യാചകനെ കൊന്ന് സ്വന്തം മരണമാക്കി; കർണാടകയിലെ ‘സുകുമാരക്കുറുപ്പ്’ പിടിയിൽ

ഇൻഷുറൻസ് പണത്തിനായി കൃത്രിമ റോഡപകടമുണ്ടാക്കി അജ്ഞാതവ്യക്തിയെ കൊലപ്പെടുത്തിയ വ്യവസായിയും സുഹൃത്തും അറസ്റ്റിൽ. ബെംഗളൂരുവിന് സമീപം ഹൊസ്‌കോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ, ലോറിഡ്രൈവർ ദേവേന്ദ്ര നായക എന്നിവരാണ് അറസ്റ്റിലായത്. കേസിൽ മുനിസ്വാമി ഗൗഡയുടെ ഭാര്യ ശില്പറാണിയെ പോലീസ് തിരഞ്ഞുവരുകയാണ്. മുനിസ്വാമി ഗൗഡയോട് സാദൃശ്യംതോന്നുന്ന ഭിക്ഷാടകനെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് മുനിഗൗഡ സ്വന്തം മരണം ആസൂത്രണംചെയ്തതെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 13-ന് ഹാസനിൽ വെച്ചായിരുന്നു കൊലപാതകം. മുനിഗൗഡയും ശില്പറാണിയും ഭിക്ഷാടകനുമായി സൗഹൃദത്തിലായ…

Read More

നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; 2 പേർ പിടിയിൽ

തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫിന്റെ പൂച്ചക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് കഴിഞ്ഞ 7 ന് പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് പ്രതികൾ മറവു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്ത ശേഷം മൃതദേഹം പുറത്തെടുക്കും. ഓഗസ്റ്റ് ഏഴാം തീയതി വീട്ടിൽ വച്ച് പ്രസവിച്ച യുവതി, കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം….

Read More

ഇരട്ട പെൺകുഞ്ഞുങ്ങൾ ജനിച്ചതിൽ നിരാശ; പിന്നാലെ കൊന്ന് കുഴിച്ചുമൂടി: പിതാവുൾപ്പടെ മൂന്ന് പേർ ഒളിവിൽ

നവജാത ശിശുക്കളായ ഇരട്ട പെൺകുഞ്ഞുങ്ങളെ കൊന്ന് കുഴിച്ചുമുടിയ കേസിൽ പിതാവുൾപ്പടെ മൂന്ന് പേർ ഒളിവിൽ. കുഞ്ഞുങ്ങളുടെ പിതാവായ നീരജ് സൊലാങ്കിയും ഇയാളുടെ അമ്മയും മ​റ്റൊരു ബന്ധുവുമാണ് ഒളിവിൽ കഴിയുന്നത്. ഹരിയാനയിലെ റോഹ്‌താക്ക് ആശുപത്രിയിൽ മേയ് 30നാണ് നീരജിന്റെ ഭാര്യയായ പൂജ സൊലാങ്കി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. പെൺകുഞ്ഞുങ്ങളായതുകൊണ്ട് ഇവർ നിരാശയിലായിരുന്നുവെന്നും ദിവസങ്ങളായി നീരജും കുടുംബവും കുഞ്ഞുങ്ങളെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ജൂൺ ഒന്നിനാണ് പൂജയെയും കുഞ്ഞുങ്ങളെയും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലേക്ക്…

Read More

പെരിയാറിലെ മത്സ്യക്കുരുതി; കർഷകർക്ക് നഷ്ടപരിഹാരം: ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് കൈമാറും 

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് സർക്കാരിന് കൈമാറും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ അനുസരിച്ചായിരിക്കും നഷ്ടപരിഹാരം തീരുമാനിക്കുക. മത്സ്യകുരുതിയുടെ ശാസ്ത്രീയ പരിശോധനയുടെ പ്രാഥമിക ഫലം കുഫോസ് നാളെ റിപ്പോർട്ട് ആയി നൽകും. ഫോർട്ട്‌ കൊച്ചി സബ് കളക്ടറും മത്സ്യക്കുരുതിയുടെ കാരണങ്ങൾ കണ്ടെത്തി ജില്ലാ കളക്ടർക് റിപ്പോർട്ട്‌ നൽകും.  മത്സ്യ കർഷകർ, വ്യവസായ ശാലകൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട്‌ കൊച്ചി സബ് കളക്ടർ ഇന്ന് മൊഴിയെടുക്കും. ഇറിഗേഷന്‍, പിസിബി…

Read More

ഹർദീപ് സിങ് നിജ്ജർ കൊലപാതകം: കാനഡയിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ  കൊലപാതകത്തിൽ കാനഡ നാലാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. കാനഡയിൽ താമസിക്കുന്ന 22 കാരനായ ഇന്ത്യൻ പൗരൻ അമർദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ നിജ്ജർ വധവുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യൻ പൗരന്മാർ അറസ്റ്റിലായിരുന്നു. കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺ പ്രീത് സിംഗ് എന്നിവരെയാണ് ഹർദീപ് സിംഗ് നിജ്ജർ കൊലപാതക കേസിൽ കാനഡ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. എഡ്മണ്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ…

Read More