ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ച് കയറി പാളം തെറ്റി; ആറ് ആനകൾക്ക് ദാരുണാന്ത്യം

ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ച് കയറി. ആറ് ആനകൾക്ക് ദാരുണാന്ത്യം. ശ്രീലങ്കയിൽ വ്യാഴാഴ്ചയാണ് സംഭവം. ട്രെയിൻ ആന കൂട്ടത്തിലേക്ക് ഇടിച്ച് കയറി പാളം തെറ്റുകയായിരുന്നു. യാത്രക്കാർക്ക് സംഭവത്തിൽ പരിക്കില്ല. കൊളംബോയ്ക്ക് പടിഞ്ഞാറൻ മേഖലയിലെ ഹബറാനയിലാണ് അപകടമുണ്ടായത്. വന്യമൃഗങ്ങൾക്ക് പരിക്കേറ്റതിൽ രാജ്യം കണ്ട ഏറ്റവും വലിയ അപകടമാണ് സംഭവമെന്നാണ് അധികൃതർ വിശദമാക്കുന്നത്.  പരിക്കേറ്റ രണ്ട് കാട്ടാനകൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്. ട്രെയിനുകൾ ഇടിച്ച് ആനകൾക്ക് പരിക്കുകൾ ഏൽക്കുന്നതും കൊല്ലപ്പെടുന്നതും ശ്രീലങ്കയിൽ അത്ര സാധാരണമല്ല. മനുഷ്യമൃഗ സംഘർഷങ്ങൾ പതിവായ രാജ്യങ്ങളിലൊന്ന് കൂടിയാണ്…

Read More

ഛത്തീസ്‌ഗഡിൽ വൻ മാവോയിസ്റ്റ് വേട്ട;  31 പേരെ വധിച്ചതായി സുരക്ഷാസേന: 2 ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേന- മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ വധിച്ചത് 31 പേരെ. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സൈനികർ വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ദ്രാവതി നാഷണൽ പാർക്കിന്റെ ഭാഗമായ ഉൾവനത്തിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. സിആർപിഎഫും ഛത്തീസ്‌ഗഡ് പൊലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ വിഭാഗവും ചേർന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ആദ്യം 12 മാവോയിസ്റ്റുകളെ വധിച്ചതായാണ് സുരക്ഷാസേന അറിയിച്ചത്. എന്നാൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി ഉയർന്നതായി ബസ്‌തർ ഐജി പി സുന്ദരരാജ് അറിയിക്കുകയായിരുന്നു….

Read More