സിപിഐയുടെ എതിർപ്പ് വിലപ്പോയില്ല; കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് ഉറപ്പായി; സര്‍ക്കുലര്‍ പുറത്തിറക്കി

കിഫ്ബിയെ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും വരുമാന സ്രോതസ് കണ്ടെത്താന്‍ കഴിയണമെന്നും എല്‍ഡിഎഫ് നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടതോടെ കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ് ഉറപ്പായി. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഉന്നയിച്ച എതിരഭിപ്രായം തള്ളിയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണൻ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേരളത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിരവധി വികസന പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വന്‍കിട പദ്ധതികള്‍ വഴി ജനങ്ങള്‍ക്കു ദോഷം ചെയ്യാത്ത നിലയില്‍ വരുമാന സ്രോതസ് കണ്ടെത്താന്‍ കഴിയണമെന്നാണ് എല്‍ഡിഎഫ് നേതൃത്വം ആവശ്യപ്പെടുന്നത്. കിഫ്ബിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും…

Read More

കിഫ്ബി റോഡുകൾക്ക് ടോള്‍; തീരുമാനം നയംമാറ്റം അല്ല: കാലത്തിനനുസരിച്ചുള്ള നിലപാട് മാത്രമെന്ന് ടി.പി രാമകൃഷ്ണൻ

കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കാൻ ഇടത് മുന്നണി തത്വത്തിൽ തീരുമാനിച്ചെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ടോൾ വേണ്ടെന്നുവെച്ചാൽ വികസനത്തിൽ ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയില്ല. ടോൾ പിരിക്കാനുള്ള തീരുമാനം നയംമാറ്റം അല്ലെന്നും, കാലം മാറുന്നതിനനുസരിച്ചുള്ള നിലപാട് മാത്രമാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എലപ്പുള്ളിയിൽ മദ്യനിര്‍മ്മാണശാലയ്ക്ക് അനുമതി നൽകിയ വിഷയത്തിൽ എന്തൊക്കെ എൽഡിഎഫിൽ ചര്‍ച്ച ചെയ്യുമെന്ന് മാധ്യമങ്ങളോട് പങ്കുവെക്കേണ്ടതില്ലെന്നും ആര്‍ജെഡി പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അത് ഇടത് നിലപാടായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ടിപി  രാമകൃഷ്ണൻ പറഞ്ഞു. ബ്രൂവറി വിഷയം സങ്കീര്‍ണമാക്കിയത്…

Read More

തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുത്; മസാല ബോണ്ട് കേസിൽ ഡിവിഷൻ ബെഞ്ചിലും ഇഡിക്ക് തിരിച്ചടി

മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മരവിപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത ഇഡിക്ക് ഡിവിഷൻ ബെഞ്ചിൽ തിരിച്ചടി. തിരഞ്ഞെടുപ്പ് ഏപ്രിൽ 26ന് അവസാനിക്കുമല്ലോ എന്ന് ചൂണ്ടിക്കാണിച്ച ഡിവിഷൻ ബെഞ്ച് അതിന് ശേഷം ചോദ്യം ചെയ്യാൻ ആവശ്യത്തിന് സമയമുണ്ടല്ലോ എന്ന് ഇ ഡിയോട് ചോദിച്ചു. ഇഡിയുടെ അപ്പീൽ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തോമസ് ഐസക്ക് ഹാജരായാൽ അന്വേഷണം പൂർത്തിയാക്കാമെന്നായിരുന്നു കോടതിയിൽ ഇഡിയുടെ വാദം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്…

Read More

തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുത്; മസാല ബോണ്ട് കേസിൽ ഡിവിഷൻ ബെഞ്ചിലും ഇഡിക്ക് തിരിച്ചടി

മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മരവിപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത ഇഡിക്ക് ഡിവിഷൻ ബെഞ്ചിൽ തിരിച്ചടി. തിരഞ്ഞെടുപ്പ് ഏപ്രിൽ 26ന് അവസാനിക്കുമല്ലോ എന്ന് ചൂണ്ടിക്കാണിച്ച ഡിവിഷൻ ബെഞ്ച് അതിന് ശേഷം ചോദ്യം ചെയ്യാൻ ആവശ്യത്തിന് സമയമുണ്ടല്ലോ എന്ന് ഇ ഡിയോട് ചോദിച്ചു. ഇഡിയുടെ അപ്പീൽ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തോമസ് ഐസക്ക് ഹാജരായാൽ അന്വേഷണം പൂർത്തിയാക്കാമെന്നായിരുന്നു കോടതിയിൽ ഇഡിയുടെ വാദം. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്…

Read More

സമയക്രമം പാലിച്ച് ധനലഭ്യത ഉറപ്പാക്കി കിഫ്ബി; കാലാവധി പൂർത്തിയാക്കി മസാലബോണ്ട് തുക തിരിച്ചടച്ചു

അഞ്ചുവർഷക്കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് മസാലബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ കിഫ്ബി തിരിച്ചടച്ചു. 2024 മാർച്ച് 26 ന് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ തുക കിഫ്ബി തിരിച്ചടച്ചതെന്നാണ് ഔദ്യോഗിക വിവരം. വിദേശകടപ്പത്ര വിപണ‍ിയിൽ പ്രവേശനം നേടിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി. വിവിധ പദ്ധതികൾക്കായാണ് മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ കിഫ്ബി വിനിയോ​ഗിച്ചിരുന്നത്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഇതുവരെ ഏർപ്പെട്ട മസാല ബോണ്ട് സമാഹരണത്തിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ…

Read More

മസാല ബോണ്ടില്‍ വിടാതെ ഇഡി; ഐസക്കിന് വീണ്ടും നോട്ടീസ്, ചൊവ്വാഴ്ച ഹാജരാകണം

മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സിപിഎം നേതാവും മുൻ മന്ത്രിയുമായ തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ഇ ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് നിർദ്ദേശമുണ്ട്. മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള ഇ ഡിയുടെ സമൻസ് ചോദ്യം ചെയ്തു തോമസ് ഐസക് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇ ഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഹർജി ഈ മാസം ഒൻപതിനു പരിഗണിക്കുന്നതിനു മുമ്പായി…

Read More

കിഫ്ബി ഇഡി സമൻസിന് മറുപടി നൽകണമെന്ന് ഹൈക്കോടതി; കേസ് ഫെബ്രുവരി 1ന് പരിഗണിക്കും

മസാല ബോണ്ട് ഇറക്കിയതിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചോ എന്ന് അന്വേഷിക്കാനായി അയച്ച സമൻസിനു മറുപടി നൽകാൻ കിഫ്ബിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. കേസിൽ അന്വേഷണം തടസപ്പെടുത്തില്ലെന്ന് ഹൈക്കോടതി ആവർത്തിച്ചു. പ്രാഥമികാന്വേഷണത്തിനു വേണ്ടിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രേഖകൾ ആവശ്യപ്പെടുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ അനാവശ്യമായി വിളിച്ചു വരുത്തുന്നതിനോടു യോജിപ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് വീണ്ടും ഫെബ്രുവരി 1ന് പരിഗണിക്കും. അതേസമയം, രേഖകൾ എല്ലാം നൽകിയിട്ടും ഇ.ഡി വീണ്ടും അതേ ആവശ്യം തന്നെ ഉന്നയിക്കുകയാണ്…

Read More

കിഫ്ബി മസാല ബോണ്ട് കേസ്: തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടിസ്

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടിസ്. തിങ്കളാഴ്ച കൊച്ചി ഇ.ഡി ഓഫിസിൽ ഹാജരാകാനാണ് നിർദേശം. മുൻപ് നോട്ടിസ് നൽകിയിരുന്നെങ്കിലും സാവകാശം തേടിയിരുന്നു. ചട്ടം ലംഘിച്ചു പണം വകമാറ്റി ചെലവഴിച്ചതായി ലഭ്യമായി തെളിവുകളിൽനിന്നു വ്യക്തമാണെന്നാണ് ഇ.ഡിയുടെ നിലപാട്. കേരളത്തിലെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾക്കാണു കിഫ്ബിയിൽ നിന്നുള്ള പണം വിനിയോഗിച്ചതെന്നും വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്നുമാണ് കിഫ്ബിയുടെ വാദം. ഈ അന്വേഷണത്തിന്റെ പേരിൽ ഫെമ (ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) ലംഘനം…

Read More

സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിനെതിരെ നിയമ പോരാട്ടത്തിന് കേരളം. സംസ്ഥാനത്തിന്റെ ഹർജി ഫയലിൽ സ്വീകരിച്ച് സുപ്രീം കോടതി

പൊതുവിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ദേശീയ തലത്തിൽ മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം പതിറ്റാണ്ടുകൾ പിറകിലായിരുന്നു. സംസ്ഥാനത്തിന്റെ പരിമിതമായ വിഭവ ശേഷി തന്നെയാണ് ഇതിനു പ്രധാന കാരണം. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് നീക്കിവയ്ക്കുന്ന പരിമിത ഫണ്ടുകൾ പോലും ശമ്പളവും പെൻഷനുമടക്കമുള്ള ദൈനംദിന ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കേണ്ടി വരുന്നത് സ്ഥിതിഗതികൾ അതീവ സങ്കീർണമാക്കിയിരുന്നു. ഇതിനു പരിഹാരമായാണ് അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി ബോഡി കോർപ്പറേറ്റ് മാതൃകയിൽ കിഫ്ബി രൂപീകരിച്ചത്. പെട്രോളിയം സെസ്, മോട്ടോർ വാഹന ടാക്സിലെ വിഹിതം തുടങ്ങിയ വരുമാന…

Read More

കിഫ്ബി കേസ്: തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഇ ഡിയ്ക്ക് നൽകിയ അനുമതി ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി

കിഫ്ബി കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും സമൻസ് അയയ്ക്കാൻ ഇഡിക്ക് അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ച് വിധിയാണ് ഡിവിഷൻ ബഞ്ച് റദ്ദാക്കിയത്.നേരത്തെ ജസ്റ്റിസ് വി.ജി.അരുൺ 2022 ഒക്ടോബർ പത്തിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, കേസിൽ തീരുമാനമാകുന്നത് വരെ ഫെമ ചട്ട ലംഘനത്തിന്റെ പേരിൽ പുതിയ സമൻസുകൾ മുൻമന്ത്രി തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും അയയ്ക്കുന്നതിൽ നിന്ന് ഇഡിയെ തടഞ്ഞിരുന്നു. ഈ സിംഗിൾ…

Read More