
നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയി നാലംഗ സംഘം പിടിയിൽ; ശക്തി കപൂറിനെ തട്ടിക്കൊണ്ടുപോവാനും പദ്ധതിയിട്ടു
സംഘാടകരെന്ന വ്യാജാനയെത്തി പരിപാടിക്ക് ക്ഷണിച്ച് മുൻകൂർ പണം നൽകി സെലിബ്രിറ്റികളെ തട്ടിക്കൊണ്ടുപോകുന്ന നാലംഗസംഘത്തെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 20-ന് ഡൽഹി വിമാനത്താവളത്തിൽവെച്ച് സിനിമ-സീരിയൽ നടൻ മുഷ്താഖ് മൊഹമ്മദ് ഖാനെ തട്ടിക്കൊണ്ടു പോവുകയും 12 മണിക്കൂറോളം തടഞ്ഞുവെക്കുകയും ചെയ്ത കേസിലാണ് നാല് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സമാനമായ രീതിയിൽ പ്രമുഖ നടൻ ശക്തി കപൂറിനെ തട്ടിക്കൊണ്ടുപോവാനും സംഘം പദ്ധതിയിട്ടിരുന്നതായി ബിജ്നോർ എസ്.പി അഭിഷേക് ഷാ അറസ്റ്റ് വിവരങ്ങൾ പങ്കുവെച്ച് കൊണ്ട് വ്യക്തമാക്കി. സാർഥക് ചൗധരി, സബിയുദ്ദീൻ,…