
ഖരീഫ് സീസൺ വിനോദപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പെർമിറ്റ് നേടണം
2025ലെ ഖരീഫ് സീസൺ വിനോദപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പെർമിറ്റ് നേടണമെന്ന് ദോഫാർ മുൻസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. ഇലക്ട്രിക്, ഇൻഫ്‌ലാറ്റബിൾ സവാരികൾ, കുതിര, ഒട്ടക സവാരി വാടക സേവനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിനോദ പ്രവർത്തനങ്ങൾക്കും ഉചിതമായ പെർമിറ്റുകൾ ആവശ്യമാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. സ്വകാര്യ ഭൂമിയിലോ, വാടകയ്‌ക്കെടുത്ത സ്ഥലങ്ങളിലോ, പരിപാടി നടക്കുന്ന സ്ഥലങ്ങളിലോ ആകട്ടെ, സുരക്ഷാ ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഈ പെർമിറ്റുകൾ നേടിയിരിക്കണമെന്നാണ് അറിയിപ്പ്. ദോഫാർ മുനിസിപ്പാലിറ്റിയിൽ നിന്നും മറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ആവശ്യമായ അംഗീകാരങ്ങളും പെർമിറ്റുകളും ലഭിക്കുന്നതുവരെ മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾക്കുള്ള…