വ്യാജ വാർത്ത പ്രചരിപ്പിച്ചു; കേരളത്തിലെ കോൺഗ്രസിൻ്റെ എക്സിലെ പോസ്റ്റിനെതിരെ വിമർശനവുമായി പ്രീതി സിൻ്റ

കേരളത്തിലെ കോൺഗ്രസിൻ്റെ എക്സ് (ട്വിറ്റർ) പോസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രീതി സിൻ്റ. താരത്തിൻ്റെ 18 കോടി രൂപയുടെ വായ്പ ബിജെപി വഴി സഹകരണ ബാങ്ക് എഴുതി തള്ളിയെന്നും ഇതിന് പിന്നാലെ ബാങ്ക് തകർന്നെന്നുമുള്ള പോസ്റ്റിനെതിരെയാണ് പ്രതികരണം. വ്യാജ ആരോപണമാണിതെന്നും വായ്പ താൻ 10 വർഷം മുൻപ് അടച്ചുതീർത്തതാണെന്നും പ്രീതി സിൻ്റ് എക്സിൽ പങ്കുവച്ച കുറിപ്പിൽ വിശദീകരിച്ചു. ഒരു രാഷ്ട്രീയപാർട്ടി ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഞെട്ടിച്ചെന്നും താരം പറഞ്ഞു.

Read More

സ്ത്രീകളെ കൊല്ലുന്നവര്‍ക്ക് ശിക്ഷാ ഇളവ് പാടില്ലെന്ന കേരളത്തിന്റെ വാദം തള്ളി സുപ്രീം കോടതി

സ്ത്രീകളെ കൊല്ലുന്നവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി ജയില്‍ മോചനം അനുവദിക്കാനാകില്ലെന്ന കേരളത്തിന്റെ നിലപാട് തള്ളി സുപ്രീം കോടതി. ബന്ധുവായ സ്ത്രീയെ ബലാത്സഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിലെ കുറ്റവാളിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടുകൊണ്ടാണ് കേരളത്തിന്റെ നിലപാട് സുപ്രീം കോടതി തള്ളിയത്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും കുറ്റവാളിയെ ദീര്‍ഘനാള്‍ വീണ്ടും ജയിലിലിടുന്നത് ക്രൂരതയാണെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് അധ്യക്ഷനായ സുപ്രീംകോടതി വ്യക്തമാക്കി. ബന്ധുവായ സ്ത്രീയെ ബലാത്സഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ…

Read More

ലൈസൻസ് ഫീസ്, പുതിയ പബ്ബുകള്‍, ബാർ ഉടമകൾക്ക് നീരസം; മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ

പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് മൂന്നു മാസം പിന്നിട്ടിട്ടും മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ. ചർച്ചകള്‍ പൂർത്തിയായെന്നും ധനവകുപ്പ് അനുമതി ലഭിച്ചില്ലെന്നുമാണ് വിശദീകരണം. ബാർ ലൈസൻസ് ഫീസ് കൂട്ടുന്നതിലും പുതിയ പബ്ബുകള്‍ ആരംഭിക്കുന്നതിലും ബാർ ഉടമകളുടെ സമ്മർദ്ദമാണ് നയത്തിന്‍റെ അന്തിമ തീരുമാനം വൈകാൻ കാരണമെന്നാണ് സൂചന.  ഏപ്രിൽ ഒന്നു മുതലാണ് സംസ്ഥാനത്ത് പുതിയ മദ്യ നയം നിലവിൽ വരേണ്ടത്. നയപരമായ മാറ്റങ്ങളിൽ മുന്നണിയിലും ഉദ്യോഗസ്ഥതലത്തിലും തീരുമാനമെടുക്കേണ്ട സാഹചര്യങ്ങളിൽ മാത്രമാണ് നയം പ്രഖ്യാപിക്കാൻ കാലതാമാസം ഉണ്ടാകാറുള്ളത്. പക്ഷെ മൂന്നു…

Read More