
താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകം; ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
കോഴിക്കോട് താമരശ്ശേരി സംഭവത്തിൽ ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ട്യൂഷൻ സെൻറിൽ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരണപ്പെട്ട സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ നിയമവുമായി പൊരുത്തപ്പെടാത്ത ആറ് കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ജുവനൈൽ ജസ്റ്റീസ് കോടതി മുമ്പാകെ പോലീസ് ഹാജരാക്കിയ ഇവരെ കോഴിക്കോട് ജില്ലാ ഒബ്‌സർവേഷൻ ഹോമിൽ പാർപ്പിക്കാൻ ഉത്തരവായിട്ടുണ്ട്. കുട്ടികളിൽ വർധിച്ചു വരുന്ന ആക്രമണോത്സുകത അതീവ ഗുരുതരമായ ഒരു വിഷയമായാണ്. ഇക്കാര്യത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും സുപ്രധാന പങ്കുണ്ട്. ഇതിനായി…