രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക നൽകി

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കായി രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക നൽകി. രണ്ട് സെറ്റ് പത്രികയാണ് രാജീവ് ചന്ദ്രശേഖർ നൽകിയത്. ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും ചടങ്ങിൽ പങ്കെടുത്തു. നാളെ 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് നാമനിർദേശ പത്രികയിൽ ഒപ്പുവെച്ചു.

Read More

രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനാകും

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നിരീക്ഷകനായി പ്രഹ്ലാദ് ജോഷി രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു എന്നാണ് വിവരം. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കോര്‍ കമ്മിറ്റി യോഗത്തിനായി രാവിലെ തന്നെ രാജീവ് ചന്ദ്രശേഖര്‍ എത്തിയിരുന്നു. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കര്‍ണാടകയില്‍…

Read More

പത മഴയിൽ ആശങ്ക വേണ്ട

ശനിയാഴ്ച വൈകുന്നേരം തൃശൂരിൽ വിവിധയിടങ്ങളിൽ ജനങ്ങളെ പരിഭ്രാന്തരാക്കികൊണ്ട് പെയ്ത പത മഴയിൽ ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴയെന്നാണ് കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടത്. പ്രത്യേക കാലാവസ്ഥയിൽ മരത്തിൽ പെയ്യുന്ന മഴത്തുള്ളികൾ പത ജനിപ്പിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. സമീപത്ത് ഫാക്ടറികൾ ഉണ്ടെങ്കിലും മഴ പെയ്യുമ്പോൾ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ രണ്ടു സാഹചര്യങ്ങളിലാണ് സാധാരണ ഗതിയിൽ പതമഴ പെയ്യുക എന്നും ആശങ്ക…

Read More

കേരളത്തിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യത. മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റ് 12 ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. പക്ഷേ പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല.

Read More

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി വിതരണം ചെയ്യും

സാമൂഹികസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിക്കും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

Read More

സഹീമിന്‍റെ ഫോണ്‍ നിറയെ പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍

സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോകള്‍ അയപ്പിക്കുകയും ചെയ്ത സംഭവത്തില്‍ തലശ്ശേരി സ്വദേശി പിടിയിലായി. ടെമ്പിള്‍ഗേറ്റ് സ്വദേശി ഷഹസാന്‍ ഹൗസില്‍ മുഹമ്മദ് സഹി(31)മിനെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഫോട്ടോ കൈക്കലാക്കി അവരുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി മറ്റ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ രീതി എന്നാണ് പോലീസ് പറയുന്നത്‌. ഇങ്ങനെ ബന്ധം സ്ഥാപിക്കുന്നവര്‍ക്ക് പിന്നീട് ഏതാനും ടാസ്‌കുകള്‍ നല്‍കി…

Read More

കെ റെയിൽ ഉപേക്ഷിച്ചെന്ന് അറിയിച്ചാൽ പുതിയ പാതയ്ക്ക് കേന്ദ്രാനുമതി കിട്ടും; ഇ ശ്രീധരന്‍

കെ.റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽ പാത സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞു. കെ. റെയിൽ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കുമെന്നും എന്നാൽ ജാള്യത മൂലമാണ് അങ്ങിനെ കേരളം പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേേര്‍ത്തു

Read More

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; വരും ദിവസങ്ങളിൽ വില ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

കേരളത്തിൽ ​ഇന്നും സ്വർണവില സ‍ർവ്വകാല റെക്കോർഡിട്ടു. ഇന്ന് പവന് 320 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില 66,320 രൂപയിലേക്കെത്തി. ഇന്നലെ 320 രൂപ വർദ്ധിച്ച് സ്വർണവില ആദ്യമായി 66,000 കടന്നിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 3011 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്, ഡോളറുമായി രൂപയുടെ വിനിമയ നിരക്ക് 86.77 ആണ്. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,000 രൂപയോളം നൽകേണ്ടിവരും. അതേസമയം സ്വർണ്ണവില കുറയാനുള്ള കാരണങ്ങൾ കാണുന്നില്ലന്നും, ഉയരാനുള്ള സാധ്യതകൾ ഏറെയാണെന്നുമുള്ള സൂചനകളാണ് വരുന്നത്.

Read More

ബെവ്കോയിൽ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന

ബിവറേജസ് കോർപറേഷൻ ഷോപ്പുകളിൽ ബ്രാൻഡിയു‍ടെ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പന. ബ്ലു ഓഷ്യൻ ബിവറേജസ് എന്ന കമ്പനിയാണ് ചില ബ്രാൻഡുകൾ നിർത്തുന്നതിന്റെ ഭാ​ഗമായി വില പകുതിയായി കുറച്ചിരിക്കുന്നത്. 1310 രൂപയ്ക്കു വിറ്റിരുന്ന കുപ്പിയുടെ വില 650 രൂപയാക്കിയിട്ടുണ്ട്. സ്റ്റോക്ക് എത്രയും വേ​ഗം വിറ്റു തീർക്കുകയാണ് ലക്ഷ്യം. അതേസമയം സർക്കാരിനുള്ള നികുതി, ബെവ്കോയുടെ കമ്മീഷൻ എന്നിവയിൽ കുറവു വരില്ല. വില കുറയ്ക്കുന്നതിന്റെ നഷ്ടം കമ്പനിക്കു മാത്രമാണ്.

Read More

ശബരിമലയില്‍ ദര്‍ശന സമയത്തില്‍ മാറ്റം

ശബരിമല ക്ഷേത്ത്രിലെ ദര്‍ശന സമയത്തില്‍ ദേവസ്വം ബോര്‍ഡ് മാറ്റം വരുത്തി. മാസപൂജകള്‍ക്കുള്ള ദര്‍ശന സമയത്തിലാണ് നിലവിൽ മാറ്റം വരുത്തിയത്. ഇനിമുതല്‍ രാവിലെ അഞ്ചിനായിരിക്കും എല്ലാ മാസ പൂജകള്‍ക്കും പുലര്‍ച്ചെ നട തുറക്കുന്നത്. പകല്‍ ഒന്നിന് നട അടയ്ക്കും. വൈകീട്ട് 4ന് നട തുറക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുകയും ചെയ്യും. സിവില്‍ ദര്‍ശനത്തിനും അതായത് ഇരുമുടിക്കെട്ട് ഇല്ലാതെയുള്ള ദര്‍ശനത്തിനും പുതിയ സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ നട തുറന്നശേഷം 6 മണി മുതല്‍ മാത്രമേ…

Read More