
കേരള പിഎസ്സി രാജ്യത്തെ ഏറ്റവും മികച്ചതെന്ന് മുഖ്യമന്ത്രി
കേരള പിഎസ്സി രാജ്യത്തെ ഏറ്റവും മികച്ചതെന്നും,രാജ്യത്തെ പകുതിയിലേറെ നിയമന ശിപാർശകൾ കേരള പിഎസ്സി വഴിയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഐ ബി സതീഷ് എംഎൽഎയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.കേരള പിഎസ്സിയുടെ പ്രവർത്തനങ്ങൾ കുറ്റമറ്റരീതിയിലാണെന്നും യാതൊരു ആശങ്കയുടെയും ആവശ്യക്തയില്ലെന്നും അദ്ദേഹം കൂടി ചേർത്തു. യൂണിയൻ പബ്ലിക് സർവീസ് കമീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാർശകൾ കണക്കിലെടുക്കുമ്പോൾ അവയിൽ പകുതിയിലേറെയും കേരള പബ്ലിക് സർവീസ് കമീഷൻ മുഖേനയാണ് നടത്തുന്നത്. 2023…