സംസ്ഥാനത്ത് വർധിച്ച് വരുന്ന ക്രൂര അതിക്രമങ്ങൾ; സഭ നിർത്തിവെച്ച് ചർച്ച ചെയ്യും: അടിയന്തര പ്രമേയത്തിന് അനുമതി

സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും നിയമസഭ നിർത്തി വെച്ച് ചർച്ച ചെയ്യും. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സഭയിൽ അവതരണാനുമതി ലഭിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണിക്കൂറാണ് ചർച്ച. അതീവ ഗൗരവമുള്ള സാമൂഹ്യ വിഷയമാണെന്നും സഭ മാത്രമല്ല, പൊതു സമൂഹവും ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലഹരി മദ്യം സിനിമ എനിങ്ങനെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് പൊതു സമൂഹത്തിൽ ചർച്ചക്ക് കൈമാറണം. ചർച്ചക്ക് തയ്യാറായ സർക്കാരിനെ സ്പീക്കർ അഭിനന്ദിച്ചു.

Read More

കേരള നിയമസഭയുടെ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം ; കുട്ടികൾക്കായി പ്രത്യേക പരിപാടികൾ

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി ഏഴ് മുതൽ 13 വരെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും. രാവിലെ 10.30ന് ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. എം മുകുന്ദന് മുഖ്യമന്ത്രി നിയമസഭാ അവാർഡ് സമ്മാനിക്കും. സ്പീക്കർ എ എൻ ഷംസീർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കർണാടക സ്പീക്കർ യു. ടി ഖാദർ ഫരീദ് മുഖ്യാതിഥിയാവും. പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരൻ ദേവദത്ത് പട്നായിക്ക്…

Read More

കേരള നിയമസഭാ സമ്മേളനത്തിന് തുടക്കം; ഉമ്മൻചാണ്ടിയെയും വക്കം പുരുഷോത്തമനെയും അനുസ്മരിച്ചു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായി. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ആൾക്കൂട്ടത്തെ ഊർജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രിയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ അനുസ്മരിച്ചു. പൊതു പ്രവർത്തകർക്ക് ഉമ്മൻചാണ്ടി എന്നും മാതൃകയായിരുന്നു. ജനക്ഷേമത്തിനും സംസ്ഥാന വികസനത്തിനും ഊന്നൽ നൽകിയിരുന്ന പൊതു പ്രവർത്തകനും നിയമസഭാ സാമാജികനും ആയിരുന്നു ഉമ്മൻചാണ്ടിയെന്നും…

Read More