സംസ്ഥാനത്തെ കാട്ടാന ആക്രമണം; ഇടപെട്ട് ഹൈക്കോടതി

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന കാട്ടാന ആക്രമണങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. ഹൈറേഞ്ചുകളിലും വനമേഖലകളിലുമുള്ള ജനങ്ങൾ മരണഭീതിയിലെന്ന് ഹൈക്കോടതി പറഞ്ഞു. പട്ടികവർഗ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തികൾ നിർമിക്കാൻ ഭരണാനുമതി ലഭിച്ചിട്ടും പദ്ധതി മുന്നോട്ടുപോയില്ലെന്നു പറഞ്ഞ കോടതി ജനങ്ങൾക്ക് പരാതികളും, നിർദേശങ്ങളും അറിയിക്കാൻ ലീഗൽ സർവീസ് അതോറിറ്റി സർവേ നടത്തണമെന്നും വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നഷ്ടപരിഹാര പദ്ധതികൾ പ്രദേശവാസികളുടെ ശ്രദ്ധയിൽ കൊണ്ടുവരണം. വന്യമൃഗ ആക്രമണം തടയാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകണമെന്നും ഹൈകോടതി പറഞ്ഞു. വിഷയത്തിൽ അമിക്കസ്…

Read More

ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോ എന്ന് ഹൈക്കോടതി ; അകല പരിധി ഗൈഡ് ലൈൻ ആളുകളുടെ സുരക്ഷ പരിഗണിച്ചെന്ന് കോടതി

ആന ഇല്ലെങ്കിൽ ആചാരം മുടങ്ങുമോയെന്ന് ഹൈക്കോടതി. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹർജി പരി​ഗണിക്കവേ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യം. 15 ആനകളെ എഴുന്നള്ളിക്കണമെന്ന നിർബന്ധം ഏത് ആചാരത്തിന്റെ പേരിലെന്നും ഹൈക്കോടതി ചോദിച്ചു. നിശ്ചിത അകല പരിധി ​ഗൈഡ് ലൈൻ പുറപ്പെടുവിച്ചത് ആളുകളുടെ സുരക്ഷ കൂടി പരി​ഗണിച്ചാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം വേണമെന്നാണ് വ്യവസ്ഥ. ആനകൾ പരസ്പരം സ്പർശിച്ച് നിൽക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ആളുകളുടെ സുരക്ഷ അടക്കം പരിഗണിക്കേണ്ടതുണ്ട്. ആനകളെ എഴുന്നളളത്തിന് ഉപയോഗിക്കേണ്ട…

Read More

ആനകളുടെ എഴുന്നള്ളിപ്പ് ; സുപ്രധാനമായ മാർഗ നിർദേശങ്ങളുമായി കേരള ഹൈക്കോടതി

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത്. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗ നിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ജസ്റ്റിസ്‌ എ കെ…

Read More

‘ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ല’; റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

പെര്‍മിറ്റ് ലംഘനത്തില്‍ റോബിന്‍ ബസിന് ഹൈക്കോടതിയില്‍ തിരിച്ചടി. സര്‍ക്കാര്‍ നടപടിക്കെതിരായ റോബിന്‍ ബസ് ഉടമയുടെ ഹര്‍ജി കോടതി തള്ളി. റോബിന്‍ ബസിന്റേത് നിയമലംഘനമാണെന്ന കെഎസ്ആര്‍ടിസി വാദം കോടതി അംഗീകരിച്ചു. കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ക്ക് ബോര്‍ഡ് വച്ച് ആളെ കയറ്റാന്‍ അനുവാദമില്ലെന്നും കോടതി പറഞ്ഞു. റോബിന്‍ ബസ് പെര്‍മിറ്റ് ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു സര്‍ക്കാര്‍ നടപടികള്‍. പെര്‍മിറ്റ് ലംഘനത്തിനെതിടെ തുടര്‍ച്ചയായ പിഴ അടക്കലും ബസ് പിടിച്ചെടുക്കുന്നതിലേക്ക് ഉള്‍പ്പെടെ റോബിന്‍ ബസിനെതിരെ സര്‍ക്കാര്‍ നടപടികളുണ്ടായിരുന്നു. ഇതിനെതിരെയാണ് റോബിന്‍ ബസുടമ ഹൈക്കോടതിയെ…

Read More

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി സർക്കാറിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി സർക്കാറിന് മുന്നോട്ടുപോകാമെന്ന് വ്യക്തമാക്കി ഹൈക്കോടതി. ട്രാൻസ്പോർട്ട് കമീഷണറുടെ സർക്കുലർ ഹൈകോടതി ശരിവെച്ചു. അതേസമയം പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഡ്രൈവിങ് സ്കൂൾ ഉടമകളുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. സർക്കുലർ സ്റ്റേ ചെയ്യാൻ കാരണങ്ങളില്ലെന്നാണ് കോടതി പറയുന്നത്. സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച്​ ട്രാൻസ്പോർട്ട് കമീഷണർ ഇറക്കിയ സർക്കുലറിനെതിരായ ഹർജികളിലാണ് ഹൈകോടതിയുടെ ഇടക്കാല വിധിയുണ്ടായിരിക്കുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഡ്രൈവിങ് സ്കൂൾ ഉടമകളും പരിശീലകരും സമർപ്പിച്ച ഹർജി പരിഗണിച്ചത്….

Read More

‘ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താൻ നോക്കണ്ട, അങ്ങനെ ഭയപ്പെടുന്ന ജന്മമല്ല തന്റേത്’; കേസിൽ പ്രതി ചേർത്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കും, കെ.സുധാകരൻ

ഓലപ്പാമ്പ് കാട്ടിയാല്‍ ഭയപ്പെടുന്ന ജന്മമല്ല തന്റേതെന്ന് മുഖ്യമന്ത്രി ഓര്‍ത്താല്‍ നല്ലതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കൂട്ടുപ്രതിയാക്കി തന്റെ രാഷ്ട്രീയം ജീവിതം അവസാനിപ്പിക്കാമെന്നത് മുഖ്യമന്ത്രിയുടേയും സിപിഐഎമ്മിന്റേയും വെറും ദിവാസ്വപ്നമാണ്. വ്യാജക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം തീര്‍ക്കുമ്പോള്‍ അതില്‍ നിന്നെല്ലാം ഒളിച്ചോടി ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരുമെന്ന് കെ.സുധാകരൻ കുറ്റപ്പെടുത്തി. സിപിഐഎമ്മിന്റെ ആസൂത്രിത ഗൂഢാലോചനയില്‍ കെട്ടിപ്പൊക്കിയ കേസാണിത്. നേരത്തെ…

Read More

വിവാഹ മോചന നടപടി തുടങ്ങിയാൽ ഭാര്യയ്ക്ക് ഗർഭഛിദ്രത്തിന് അവകാശമുണ്ട്; നിർണായക വിധിയുമായി കേരള ഹൈക്കോടതി

ഗര്‍ഭഛിദ്രത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. വിവാഹമോചന നടപടി ആരംഭിച്ചാല്‍ ഭാര്യയ്ക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഇരുപതാഴ്ച്ചയിലേറെ പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കി. സ്ത്രീകളുടെ ശരീരം എങ്ങനെ ഉപയോഗിക്കണം എന്നത് അവരുടെ തീരുമാനമാണ്. ഇത് ലിംഗ സമത്വത്തിന്റെയും മൗലികാവകാശത്തിന്റെയും ഭാഗമാണെന്നും കോടതി പറഞ്ഞു. ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ 23 കാരിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

Read More

ടിപി വധക്കേസ്; പ്രതികൾക്ക് വധശിക്ഷയില്ല, 20 വർഷം കഠിന തടവ്

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഒൻപതു പ്രതികൾക്ക് ശിക്ഷാ ഇളവില്ലാതെ ജീവപര്യന്തം തടവു ശിക്ഷ. 20 വർഷം കഴിയാതെ ശിക്ഷാ ഇളവോ പരോളോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനും ടിപി ചന്ദ്രശേഖരൻറെ ഭാര്യ കെകെ രമയും നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി. വിചാരണക്കോടതി വിട്ടയച്ച്, ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ജ്യോതി ബാബു, കെകെ കൃഷ്ണൻ എന്നിവരെ ജീവപര്യന്തം തടവിനും ജസ്റ്റിസുമാരായ ജയശങ്കരൻ നന്പ്യാരും കൗസർ എടപ്പഗത്തും എടങ്ങിയ…

Read More

കേരള ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റാനുള്ള തീരുമാനം; ആശങ്ക അറിയിച്ച് അഭിഭാഷ സംഘടനകൾ

ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനത്തിൽ ആശങ്ക അറിയിച്ച് അഭിഭാഷക സംഘടനകൾ. എറണാകുളം നഗരമധ്യത്തിൽ നിന്നും ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റുമ്പോൾ പൊതുജനങ്ങൾക്കും അവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകർക്കും പലതരത്തിൽ ബുദ്ധിമുട്ടുണ്ടാകുമെന്ന് സംഘടനകൾ പറഞ്ഞു. അഭിഭാഷക സംഘടനകളെ വിശ്വാസത്തിലെടുത്ത ശേഷം തീരുമാനം നടപ്പാക്കണമെന്നാണ് ആവശ്യം ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാനുള്ള തീരുമാനം ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നാണ് ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈക്കോടതി ഘടകം വ്യക്തമാക്കുന്നത്. മാറ്റം ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെ ബാധിക്കും. അതിനാൽ കോടതി മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം…

Read More

കേരളാ ഹൈക്കോടതിക്ക് പുതിയ സമുച്ചയം ഒരുങ്ങും; മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും പങ്കെടുത്ത ഉന്നതതല യോഗത്തിൽ തീരുമാനം

ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ ധാരണയായി. കളമശേരി കേന്ദ്രമായി ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ക്ക് കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് രൂപം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന ഫെബ്രുവരി 17ന് നടക്കുമെന്ന് മന്ത്രി രാജീവ് അറിയിച്ചു. കളമശേരിയില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമേ സ്ഥലം…

Read More