വിഴിഞ്ഞം വിജിഎഫ് കരാറിൽ കേരളം ഒപ്പിട്ടു

തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ കേരളത്തിന് വായ്പയായി നൽകുന്ന 817 കോടി രൂപയുടെ വി ജി എഫ് കരാർ ഒപ്പിട്ടു. 2 കരാറുകളിലാണ് കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഒപ്പിട്ടത്. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറും തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം ലാഭവിഹിതം കേന്ദ്ര സർക്കാരുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിലുമാണ് ഒപ്പുവച്ചത്. വിജിഎഫ് ആയി 817.80 കോടി…

Read More

ആശാവർക്കർമാർ എത്രയും വേഗം തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സർക്കാർ നിർദേശം

ആശാവർക്കർമാരുടെ സമരം നേരിടാൻ ബദൽ മാർഗവുമായി സർക്കാർ രം​ഗത്ത്. ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ഉറപ്പുവരുത്താൻ സന്നദ്ധപ്രവർത്തകരെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. സമരം 15 ദിവസം പിന്നിട്ടതോടെയാണ് സർക്കാർ മറ്റു വഴികൾ തേടിയത്. സമരം തീർക്കാൻ സർക്കാർ ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. അതേസമയം ആശാവർക്കർമാർ എത്രയും വേഗം തിരികെ ജോലിയിൽ പ്രവേശിക്കണം എന്നാണ് സർക്കാരിന്റെ നിർദേശം. ഏതെങ്കിലും പ്രദേശത്ത് ആശാവർക്കർ തിരിച്ചെത്തിയില്ലെങ്കിൽ മറ്റു വാർഡുകളിലെ ആശാവർക്കര്‍മാർക്ക് പകരം ചുമതല നൽകണം. ഇതിനോടും ആശാവർക്കർമാർ സഹകരിച്ചില്ലെങ്കിൽ…

Read More

‘എന്ത് കൊണ്ട് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുന്നില്ല?, സി.പി.എം. ഒളിഞ്ഞും തെളിഞ്ഞും ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ ന്യായീകരിക്കുന്നു’; എം.ടി.രമേശ്

കണ്ണൂർ എ.ഡി. എമ്മിന്റെ മരണത്തിൽ സർക്കാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത് മനുഷ്യത്വരഹിത സമീപനമാണെന്ന് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ന്യായീകരിക്കുകയാണ് സി.പി.എം ചെയ്യുന്നത്. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.ടി രമേശ്. ഉന്നത സർക്കാർ ഉദ്യോഗസ്ഥന് നേരിടേണ്ടി വന്ന വിധിയെ കുറിച്ച് മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. പി.പി.ദിവ്യക്കെതിരേ എന്ത് കൊണ്ട് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തുന്നില്ലെന്നും എന്തുകൊണ്ടാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റാത്തതെന്നും രമേശ് ചോദിച്ചു. സി.പി.എം. കണ്ണൂർ ജില്ല…

Read More

ഹേമ കമ്മറ്റി റിപ്പോർട്ട് കൈകാര്യം ചെയ്തതിൽ സർക്കാരിന് ഗുരുതരമായ വീഴ്ച; രമേശ് ചെന്നിത്തല

ഹേമ കമ്മറ്റി റിപ്പോർട്ട് കൈകാര്യം ചെയ്തതിൽ സർക്കാരിന് ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. റിപ്പോർട്ട് പൂഴ്ത്തി വച്ചത് മുതൽ സർക്കാർ ഗുരുതരമായ തെറ്റാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ പ്രശ്നം ഇത്ര വഷളാക്കിയത് സംസ്ഥാന ഗവൺമെന്റാണ്. ഗവൺമെന്റ് ഇക്കാര്യത്തിലിടപ്പെടാതെ ആരെയൊക്കെയോ സംരക്ഷിക്കാൻ വേണ്ടി റിപ്പോർട്ട് പൂഴ്ത്തിവച്ചു. റിപ്പോർട്ടിന്റെ മുഴുവൻ ഭാഗങ്ങളും പുറഞ്ഞുവിട്ടില്ല. പ്രധാനപ്പെട്ട ഭാഗങ്ങൾ പൂഴ്ത്തിവച്ചു. ഈ റിപ്പോർട്ട് കിട്ടിയപ്പോൾ തന്നെ നടപടി സ്വീകരിക്കണമായിരുന്നുവെന്നും ചെന്നില പറഞ്ഞു. എന്നാൽ ഇവിടെ…

Read More

ഇരയാക്കപ്പെട്ടവർക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും; മന്ത്രി വീണാ ജോർജ്

അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും രാജിയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ് രം​ഗത്ത്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരയാക്കപ്പെട്ടവർക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ സർക്കാർ പറയുമെന്നും മന്ത്രി വ്യക്തമാക്കി.

Read More

യൂ​സേ​ഴ്‌​സ് ഫീ ​വ​ർ​ധ​ന​യി​ൽ കേ​ര​ള സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം -ഒ.​ഐ.​സി.​സി

തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ട് യൂ​സേ​ഴ്‌​സ് ഫീ ​വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ കേ​ര​ള സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പി​ൻ​വ​ലി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് ഒ.​ഐ.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ബി​ജു ക​ല്ലു​മ​ല അ​ഭ്യ​ർ​ഥി​ച്ചു. കേ​ര​ള​ത്തി​ന്റെ തെ​ക്ക​ൻ ജി​ല്ല​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്നും ക​ന്യാ​കു​മാ​രി, നാ​ഗ​ർ​കോ​വി​ൽ, തി​രു​ന്ന​ൽ​വേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​മാ​യ പ്ര​വാ​സി​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോ​ർ​ട്ട്. നി​ല​വി​ൽ സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്…

Read More

കേരളത്തിലെ കുട്ടികൾ ഇനി വെയിൽസിലേക്ക് പറക്കും; വെൽഷ് ഗവൺമെന്റുമായി ധാരണാ പത്രത്തിൽ ഒപ്പിട്ട് കേരള സർക്കാർ

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു. വെൽഷ് ഗവൺമെൻറുമായി ധാരണപത്രം ഒപ്പിട്ടു. കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെ യിലെ വെയില്‍സില്‍ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുളള ധാരണാപത്രത്തിലാണ് ഒപ്പിട്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ വെൽഷ് ആരോഗ്യ സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനും കേരള സർക്കാരിന് വേണ്ടി നോർക്ക റൂട്ട്സ് സി.ഇ.ഒ ഇൻ ചാർജ് അജിത് കോളശ്ശേരിയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്. സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങില്‍ സംസ്ഥാന ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്,…

Read More