‘വീണ ജോർജിന് കുവൈത്ത് യാത്രാനുമതി നിഷേധിച്ചത് ഫെഡറൽതത്വങ്ങൾക്ക് വിരുദ്ധം’: പ്രധാനമന്ത്രിക്ക് കത്ത് അയച്ച് മുഖ്യമന്ത്രി

കുവൈറ്റിലേക്ക് പോകാൻ മന്ത്രി വീണ ജോർജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ കേരളം പ്രതിഷേധമറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. അനുമതി നിഷേധിച്ചത് അതീവ നിർഭാഗ്യകരമാണ്. ദുരന്ത മുഖത്ത് വിവാദത്തിനില്ല. സംസ്ഥാന സർക്കാരിൻറെ കൂട്ടായ തീരുമാനമാണ് അവഗണിക്കപ്പെട്ടത്. ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയ പരിഗണനകൾ പാടില്ല. ദുരന്ത മുഖത്ത് വേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പ്രവർത്തനമാണ്. മന്ത്രി വീണക്ക് യാത്രാനുമതി നിഷേധിക്കപ്പെട്ടത് ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. കുവൈറ്റ് അഗ്‌നിബാധയിൽ മരണമടഞ്ഞവർക്ക്…

Read More

ബില്ലുകളിൽ ഒപ്പ് വയ്ക്കാത്ത നടപടി; ഗവർണ്ണർക്കെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളം വീണ്ടും സുപ്രീം കോടതിയിൽ. ബില്ലുകളിൽ ഒപ്പ് വയ്ക്കാത്ത നടപടിക്കെതിരെ 2022 ൽ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.ഒരാഴ്ചക്കിടെ ഗവർണ്ണർക്കെതിരെയെത്തുന്ന രണ്ടാമത്തെ ഹർജിയാണിത്. ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെയും കേന്ദ്രസർക്കാരിനെയും എതിർ കക്ഷികളാക്കി കേരളസർക്കാരും ടിപി രാമകൃഷ്ണൻ എംഎൽഎയും സുപ്രീംകോടതിയിൽ നല്‍കിയ  ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജി. സർവ്വകലാശാല നിയമഭേദഗഗതികൾ, സഹകരണ നിയമഭേദഗതി, പൊതുജനാരോഗ്യ നിയമ ഭേഗദതി, ലോകായുക്ത…

Read More