റാപ്പർ വേടനെതിരായ കേസിൽ പെരുമാറ്റ ചട്ടം ലംഘിച്ചു: നടപടിയെടുത്ത് വനം മന്ത്രി കോടനാട് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റി

തിരുവനന്തപുരം: റാപ്പർ വേടനെതിരായ പുലിപ്പല്ല് മാല കേസിൽ വനം ഉദ്യോഗസ്ഥനെതിരെ മന്ത്രി നടപടിയെടുത്തു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾ മുൻപാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസർ അധീഷീനെതിരെയാണ് നടപടി. ഇദ്ദേഹത്തെ മലയാറ്റൂർ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. റാപ്പർ വേടന് ശ്രീലങ്കൻ ബന്ധമുണ്ടെന്നടക്കം യാതൊരു സ്ഥിരീകരണവും ഇല്ലാത്ത പ്രസ്താവനകൾ അന്വേഷണത്തിന്റെ മധ്യേ മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തിയതാണ് കുറ്റം. ഇത് ശരിയായ അന്വേഷണ രീതി അല്ലെന്ന വിലയിരുത്തലിലാണ് നടപടി….

Read More

വയനാട് മാനന്തവാടിയിൽ വൻ പ്രതിഷേധം

റേ‍ഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ വയനാട് മാനന്തവാടിയിൽ വൻ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവും ചുമന്നുകൊണ്ടാണ് നാട്ടുകാർ നിരത്തിലിറങ്ങിയത്. മൂവായിരത്തോളം പേരാണ് മാനന്തവാടി ഗാന്ധിജങ്ഷനിൽ പ്രതിഷേധിക്കുന്നത്. ഗാന്ധിപാർക്കിൽ മൃതദേഹം വച്ചു പ്രതിഷേധിക്കാനാണ് നാട്ടുകാരുടെ തീരുമാനം. നഗരം ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണ്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കലക്ടറോ ഡിഎഫ്ഒയോ എത്താത്തതിൽ പ്രതിഷേധിച്ചാണു മാനന്തവാടി മെഡിക്കൽ കോളജിൽനിന്ന് മൃദേഹവുമായി നാട്ടുകാർ നിരത്തിലിറങ്ങി പ്രതിഷേധിച്ചത്. മെഡിക്കൽ കോളജിലേക്ക് എത്തിയ വയനാട് എസ്‍പി…

Read More