സജി മഞ്ഞക്കടമ്പിൽ എൻഡിഎ മുന്നണിയുടെ ഭാഗമാകും; തുഷാറിന് പിന്തുണ, പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കും

കോട്ടയം ജില്ല യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ എൻഡിഎ മുന്നണിയുടെ ഭാഗമാകും. ഇതിന് മുന്നോടിയായി പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും. സജിയുടെ നേതൃത്വത്തിലായിരിക്കും പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കുക. സജി അനുകൂലികളുടെ യോഗം കോട്ടയത്ത് ചേരും. യുഡിഎഫിലേക്ക് തിരിച്ചുപോകില്ലെന്നും ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നുമായിരുന്നു നേരത്തെ സജി മഞ്ഞക്കടമ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. എൻഡിഎയിലേക്ക് പോകുന്ന കാര്യം യോഗത്തിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. മോൻസ്…

Read More

ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ വിട്ടു

ജോണി നെല്ലൂർ കേരള കോൺഗ്രസ്‌ പാർട്ടി വിട്ടു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വംവും ജോണി നെല്ലൂർ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അതേസമയം എല്ലാ സമുദായത്തിൽപ്പെട്ട ആളുകളുമായി മതേതര പാർട്ടി രൂപീകരിക്കുമെന്ന് കോൺഗ്രസ് വിട്ട ജോണി നെല്ലൂർ അറിയിച്ചു. പുതിയ പാർട്ടിക്ക് ബിജെപി അടക്കം ആരുമായും അയിത്തമില്ലെന്നും കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നും ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ…

Read More