
പി.വി. അൻവറിനും മാധ്യമങ്ങൾക്കും തെറ്റായ വിവരം നൽകിയെന്ന് ആരോപണം: രണ്ട് കമാൻഡോ ഹവിൽദാർമാർക്ക് സസ്‌പെൻഷൻ
എം.എൽ.എ പി.വി. അൻവറിനും മാധ്യമങ്ങൾക്കും മലപ്പുറം അരീക്കോട് ആസ്ഥാനമായ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ (എസ്ഒജി) പരിശീലനവും പ്രവർത്തനങ്ങളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ രണ്ട് കമാൻഡോ ഹവിൽദാർമാരെ സസ്പെൻഡ് ചെയ്തു.നേരത്തെ എസ്ഒജിയിൽ കമാൻഡോമാരായി സേവനമനുഷ്ഠിച്ചിരുന്ന കെ. മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റ്യൻ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. ഡിസംബറിൽ എസ്ഒജിയിൽ കമാൻഡോ ഹവിൽദാറായിരുന്ന വയനാട് സ്വദേശി സി. വിനീത് അരീക്കോട്ടെ സേനാ ആസ്ഥാനത്ത് സ്വയം വെടിവെച്ചു മരിച്ചിരുന്നു. തുടർന്ന് യൂണിറ്റിന്റെ പ്രവർത്തനത്തെ കുറിച്ച്…