സഞ്ജു സാംസൺ വിവാദത്തിലെ പ്രസ്താവനയിൽ ശ്രീശാന്തിനെതിരെ നടപടി; മൂന്ന് വർഷത്തേക്ക് വിലക്കി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസൺ വിവാദത്തിലെ പ്ര‌സ്താവനയുടെ പേരിലാണ് നടപടി എടുത്തിരിക്കുന്നത്. പ്രസ്താവന സത്യവിരുദ്ധവും അപമാനകരവുമെന്ന് കെസിഎ കുറ്റപ്പെടുത്തി. കേരള ക്രിക്കറ്റ് ലീഗിലെ കൊല്ലം ടീം സഹ ഉടമയാണ് ശ്രീശാന്ത്. കൊല്ലം, ആലപ്പി ഫ്രാഞ്ചൈസികൾക്കെതിരെ വിവാദത്തിൽ നടപടിയില്ലെന്ന് കെസിഎ അറിയിച്ചു. ഇരുവരും നൽകിയ മറുപടി തൃപ്തികരമായതിനാലാണ് ഇത്. അതേസമയം സഞ്ജുവിന്റെ അച്ഛൻ സാംസണിന് കാരണം കാണിക്കൽ നോട്ടീസ് നൽകാനും കെസിഎ തീരുമാനിച്ചിട്ടുണ്ട്. അസോസിയേഷനെതിരെ സത്യവിരുദ്ധവും…

Read More

ജലജ് സക്സേനയെ ആദരിച്ച് കെസിഎ

രഞ്ജി ട്രോഫിയില്‍ 6000 റണ്‍സും, 400 വിക്കറ്റുകളും കരസ്ഥമാക്കിയ കേരള ടീം അംഗം ജലജ് സക്സേനയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിച്ചു. തിരുവനന്തപുരം ഹയാത് റീജന്‍സിയില്‍വച്ച് നടന്ന ചടങ്ങില്‍ പത്ത് ലക്ഷം രൂപയും മെമന്റോയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍ന്റ് ജയേഷ് ജോര്‍ജ്ജും, സെക്രട്ടറി വിനോദ് എസ് കുമാറും ചേര്‍ന്ന് ജലജിന് സമ്മാനിച്ചു. 2016-17 സീസണ്‍ മുതല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ അംഗമായിവരുകയും, കേരളത്തിന് വേണ്ടി അനവധി മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത താരമാണ് ജലജ്…

Read More

കേരള ക്രിക്കറ്റ് അസോസിയേഷൻ കോച്ച് പീഡിപ്പിച്ചെന്ന പരാതി ; സ്വമേധയ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ , കെസിഎയ്ക്ക് നോട്ടീസ്

കേരള ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ പരിശീലകൻ മനു പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആറു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ കെ എസി എ വിശദീകരണം നൽകണമെന്ന് കാട്ടിയും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. പോക്സോ കേസിൽ മുമ്പും പ്രതിയായ മനുവിനെ പരിശീലക സ്ഥാനത്തുനിന്നും മാറ്റാൻ കെ സി എ തയ്യാറായിരുന്നില്ല. കെ സി എ ആസ്ഥാനത്തുള്‍പ്പെടെ പീഡനം നടന്നുവെന്നാണ് കണ്ടെത്തൽ. ഇതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി. അതേസമയം പോക്സോ കേസിലടക്കം…

Read More