
ജീവനക്കാർ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരം; പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നൽകുന്നത്: കെബി ഗണേഷ് കുമാർ
കെഎസ്ആർടിസി ജീവനക്കാർ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇന്നത്തെ ടിഡിഎഫ് സമരം പൊളിഞ്ഞ് പാളീസായി. പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നൽകുന്നത്. ബസിന് കേടുപാട് വരുത്തിയതിന് സമരത്തിന് ആഹ്വാനം ചെയ്തവർ നഷ്ടപരിഹാരം തരേണ്ടിവരും. അതിന് നിയമനടപടിയും തുടങ്ങിയിട്ടുണ്ട്. ശമ്പളം ഒന്നാം തീയതി തരും എന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല. കെഎസ്ആർടിസി നിലനിൽക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണെന്നും കൊച്ചിയിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ…