
പഹൽഗാം ഭീകരാക്രമണം; ആക്രമണം നടത്തിയത് 7 ഭീകരരുടെ സംഘം, അപലപിച്ച് മുഖ്യമന്ത്രി, അമിത് ഷാ ശ്രീനഗറിലെത്തി
ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. മരണം 25 ആയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗം ശ്രീനഗറിൽ എത്തിക്കും. അനന്തനാഗിലെ ആശുപത്രിയിലാണ് പരിക്കേറ്റവർ നിലവിൽ ചികിത്സയിൽ ഉള്ളത്. അതേസമയം, മരിച്ചവരുടെ വിശദാംശങ്ങൾ തയ്യാറാക്കി വരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാലത്തലത്തിൽ അനന്തനാ?ഗ് പൊലീസും ശ്രീനഗറിലും ഹെൽപ് ഡെസ്‌ക് തുറന്നിട്ടുണ്ട്. ആക്രമണം നടത്തിയത് ഏഴ് ഭീകരരുടെ സംഘമാണെന്ന് സുരക്ഷ സേന വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ…