ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടം സ്പോർട്സ് ഹബ്ബ് വേദിയായേക്കും

ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പിന് കാര്യവട്ടം സ്പോർട്സ് ഹബ്ബ് വേദിയായേക്കും. ബിസിസിഐയിൽ നിന്നുള്ള അനൗദ്യോഗിക വിവരം കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചു. 2025 സെപ്റ്റംബർ മാസമാണ് ഐസിസി വനിത ലോകകപ്പ് ഇന്ത്യയിൽ വെച്ച് നടക്കുക. പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സന്നാഹ മത്സരങ്ങൾ കാര്യവട്ടത്ത് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

Read More

കോളേജുകളിൽ എസ്എഫ്‌ഐ ഇടിമുറിയെന്ന് പ്രതിപക്ഷം; എസ്എഫ്ഐ പ്രവർത്തകരായതു കൊണ്ട് 35 പേർ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി

പുറത്തു നിന്നുള്ള ആൾക്കാർ കെഎസ്യുക്കാർക്ക് ഒപ്പം എത്തിയതാണ് കാര്യവട്ടം ക്യാമ്പസിലെ സംഘർഷത്തിന് കാരണമെന്ന് മുഖ്യമന്ത്രി. എം വിൻസെൻറിൻറെ അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പതിനഞ്ചോളം എസ്എഫ്‌ഐ പ്രവർത്തകക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുപതോളം കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്ത സംഭവത്തിലാണ് കേസ്. പൊലീസ് സ്റ്റേഷനിൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ഇരുപതോളം എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഹോസ്റ്റൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ഏഴ് എസ്എഫ്‌ഐ പ്രവർത്തകർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ…

Read More