സംസ്ഥാന കമ്മിറ്റിയിൽ നിന്നും സൂസൻ കോടിയെ ഒഴിവാക്കി 

വിഭാഗീയതയിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് നടപടിയുമായി സിപിഎം. കരുനാഗപ്പള്ളി വിഭാഗീയതയില്‍ പങ്കുണ്ടെന്ന് കരുതുന്ന സിപിഎമ്മിന്റെ വനിതാ നേതാവ് സൂസൻ കോടിയെ സംസ്ഥാന കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. സൂസൻ കോടിക്കൊപ്പമുളള ഒരു വിഭാഗവും ജില്ലാ കമ്മിറ്റി അംഗം പി.ആർ.വസന്തനെ അനുകൂലിക്കുന്ന മറുവിഭാഗവും തമ്മിലുള്ള ചേരിപ്പോരാണ് കരുനാഗപ്പള്ളിയിൽ പാർട്ടിക്ക് ക്ഷീണമായ വിഭാഗീയതക്ക് കാരണമായത്.   പാർട്ടിയെ തകർക്കുന്ന വിഭാഗീയതയെ തുടർന്ന് സിപിഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നുള്ള പ്രതിനിധികൾ ഇല്ലാതെയാണ് ഇത്തവണ ജില്ലാ സമ്മേളനം നടന്നത്. സംസ്ഥാന സമ്മേളനത്തിലും…

Read More

വിഭാഗീയത; കരുനാഗപ്പള്ളി സിപിഎം ഏരിയ കമ്മറ്റി പിരിച്ചുവിട്ടു: ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം

ഉൾപ്പാർട്ടി വിഭാഗീയത തെരുവിലേക്കും പരസ്യ പ്രതിഷേധത്തിലേക്കും നീങ്ങിയ കരുനാഗപ്പള്ളിയിൽ സിപിഎം നടപടി. ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താത്കാലിക അഡ്ഹോക് കമ്മിറ്റിക്ക് ചുമതല കൈമാറി. ലോക്കൽ സമ്മേളനങ്ങൾ അലങ്കോലപ്പെട്ടതിന് പിന്നാലെയാണ് സേവ് സിപിഎം പ്ലക്കാർഡുകളുമായി വിമത വിഭാഗം തെരുവിൽ പ്രതിഷേധിച്ച സംഭവത്തെ തുട‍ർന്നാണ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് കൊല്ലത്തെത്തി ജില്ലാ സെക്രട്ടേറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തു. ഇതിലാണ് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊണ്ടത്. ലോക്കൽ കമ്മിറ്റികളിലുണ്ടായ പ്രശ്നം പാർട്ടിക്ക് ആകെ…

Read More

കൊല്ലം കരുനാഗപ്പള്ളി സിപിഐഎമ്മിലെ വിഭാഗീയത ; സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്ന് ജില്ലയിൽ , വിമത വിഭാഗവുമായി ചർച്ച നടത്തിയേക്കും

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​ സി.പി.ഐ.എമ്മിലെ വിഭാഗീയത മറനീക്കി പുറത്ത് വന്ന സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്ന് ജില്ലയിലെത്തി നേതാക്കളെ കാണും. ജില്ല കമ്മിറ്റി ഓഫീസിലെത്തുന്ന ഗോവിന്ദൻ വിമതരെ നേരിൽ കാണാനും ചർച്ച നടത്താനും സാധ്യതയുണ്ട്. സി.പി.ഐ.എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്​ വേ​ദി ഒ​രു​ങ്ങു​ന്ന കൊ​ല്ലം ജി​ല്ല അ​തി​രൂ​ക്ഷ വി​ഭാ​ഗീ​യ​ത​യു​ടെ കേ​ന്ദ്ര​മാ​യ​ത്​ സി.​പി.​ഐ.എ​മ്മി​ന് തലവേദനയാവുകയാണ്. ഏ​താ​നും വ​ർ​ഷം മു​മ്പ്​ എ​റ​ണാ​കു​ള​ത്ത്​ വി​ഭാ​ഗീ​യത ക​ടു​ത്ത​പ്പോ​ൾ അ​ന്ന്​ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന എം.​വി. ഗോ​വി​ന്ദ​ൻ ജി​ല്ല സെ​ക്ര​ട്ട​റി സ്ഥാ​നം ഏ​റ്റെ​ടു​ത്ത​തി​ന്​ സ​മാ​ന​മാ​യ…

Read More

കലാശക്കൊട്ടിനിടയിലെ ആക്രമണം; സി ആര്‍ മഹേഷ് എം.എല്‍.എക്കെതിരെ വധശ്രമത്തിന് കേസെടുത്തു

കരുനാഗപ്പള്ളിയിൽ കലാശക്കൊട്ടിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ സിആര്‍ മഹേഷ് എംഎല്‍എക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കൂടാതെ 149 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊട്ടിക്കലാശത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം സൂസൻ കോടിക്കെതിരായ ആക്രമണത്തിലാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ സിആര്‍ മഹേഷ് എംഎല്‍എക്കും പരിക്കേറ്റിരുന്നു. കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയിലാണ് സിആര്‍ മഹേഷ് എംഎല്‍എക്ക് പരിക്കേറ്റത്. സിഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കും പരിക്കേൽക്കുകയുണ്ടായി. പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍…

Read More

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ്; ഷാനവാസിന്റെ പങ്കിന് തെളിവില്ലെന്ന് പൊലീസ്, 2 പേരെ കൂടി പ്രതി ചേർത്തു

കരുനാഗപ്പള്ളി ലഹരി കടത്തു കേസിൽ 2 പേരേക്കൂടി പൊലീസ് പ്രതി ചേർത്തു. സിപിഎം നേതാവായ ഷാനവാസിന്റെ കയ്യിൽ നിന്നും ലോറി വാടകയ്ക്ക് എടുത്ത ഇടുക്കി സ്വദേശി ജയനേയും മറ്റൊരു ലോറി ഉടമ അൻസറിനേയുമാണ് പ്രതി ചേർത്തത്. ലഹരിക്കടത്തിൽ ഷാനവാസിനെതിരെ തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. പാൻമസാല കടത്തു സംഘത്തിലെ പ്രധാനികൾ തൗസീഫും ജയനുമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ജയനാണ് കർണാടകത്തിൽ നിന്നും പാൻമസാല എത്തിച്ചത്. പ്രതികൾ മുന്പും പല തവണ കൊല്ലത്തേക്ക് പാൻമസാല കടത്തിയിരുന്നതായി പൊലീസ് പറയുന്നു….

Read More