അർജുനെ കണ്ടെത്താൻ ഇതുവരെ ഒന്നും ചെയ്തില്ല; കർണാടക സർക്കാരിനെതിരെ കെ സുരേന്ദ്രൻ

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതിനിടെ കർണാടക സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കർണാടക സർക്കാർ കേരളത്തോട് വിദ്വേഷപൂർണമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ണിനടിയിൽ പെട്ടുപോയ വാഹനത്തെയും അതിൽ കുടുങ്ങിയവരെയും സംരക്ഷിക്കാൻ കർണാടക സർക്കാരിന്റെ വിവിധ ഏജൻസികളോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഒരു നടപടിയും അവർ എടുത്തില്ല. കർണാടക പോലീസിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും അദ്ദേഹം വിമർശിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് പോകാൻ കർണാടകയിലെ ഫയർ ഫോഴ്‌സ്…

Read More

കർണാടകയിൽ സ്വകാര്യമേഖലയിൽ കന്നഡ സംവരണം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

കർണാടകയിൽ സ്വകാര്യ തൊഴിൽ മേഖലയിൽ കന്നഡ സംവരണം വരുന്നു. സ്വകാര്യസ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. കർണാടകയിലെ വ്യവസായസ്ഥാപനങ്ങളിലും മറ്റ് സ്വകാര്യസ്ഥാപനങ്ങൾക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50% മാനേജ്‌മെൻറ് പദവികളിലും 75% നോൺ മാനേജ്‌മെൻറ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളുവെന്നും ബില്ലിലുണ്ട്. പ്യൂൺ, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുള്ളത്. ഇപ്പോൾ നടക്കുന്ന…

Read More

കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശീയര്‍ക്ക് 100%വരെ ജോലി സംവരണം; ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരംനൽകി

കർണാടകത്തിൽ സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനം നിയമനങ്ങൾ സംവരണം ചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിന് അംഗീകാരം നൽകി കർണാടക മന്ത്രിസഭ. ​ഗ്രൂപ്പ് സി, ​ഗ്രൂപ്പ് ഡി പോസ്റ്റുകളിലായിരിക്കും സംവരണം നടപ്പിലാക്കുക. കന്നടക്കാരുടെ ക്ഷേമത്തിനാണ് തങ്ങളുടെ പ്രഥമ പരി​ഗണനയെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചത്. ജനങ്ങൾക്ക് കർണാടകയിൽ ജോലി നൽകി സ്വന്തം നാട്ടിൽ തന്നെ ജീവിക്കാൻ അവസരം നൽകാനാണ് തന്റെ സർക്കാർ ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ വ്യവസായമേഖലയിൽ തദ്ദേശീയർക്ക് 75 ശതമാനംവരെ നിയമനങ്ങൾ സംവരണംചെയ്യാൻ ലക്ഷ്യമിടുന്ന ബില്ലിനും…

Read More

‘കർണാടകയിലെപ്പോലെ ഹരിയാനയിൽ മുസ്ലിം സംവരണം അനുവദിക്കില്ല’: മുസ്ലിം സംവരണത്തിനെതിരെ വീണ്ടും വിമർശനവുമായി  അമിത് ഷാ

മുസ്ലിം സംവരണത്തിനെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കർണാടകയിലെപ്പോലെ ഹരിയാനയിൽ മുസ്ലിം സംവരണം അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളിൽ നിന്നും തട്ടിയെടുത്ത സംവരണമാണ് കോൺഗ്രസ് കർണാടകയിലെ മുസ്ലിംകൾക്ക് നൽകിയത്. ഹരിയാനയിലെ മഹേന്ദ്രഗഡിലെ പൊതുപരിപാടിക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന. നേരത്തെ കർണാടകയിലേയും തെലങ്കാനയിലേയും മുസ്ലിം സംവരണത്തിനെതിരെ അമിത് ഷാ രം​ഗത്തെത്തിയിരുന്നു.  കർണാടകയിൽ മുസ്ലിം വിഭാ​ഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം നേരത്തെ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. മത അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നാണ് അമിത് ഷാ…

Read More

കൊടും ക്രൂരത…, കടം വാങ്ങിയ പണത്തിനു പകരം പെൺകുട്ടിയ വിറ്റു; വിറ്റത് അമ്മയുടെ സഹോദരി

കടം വാങ്ങിയ പണത്തിനു പകരമായി വിറ്റ ബാലികയെ കണ്ടെത്തി പോലീസ്. കർണാടകയിലെ തുംകൂരുവിലാണ് സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വെറും 35,000 രൂപയ്ക്കു വേണ്ടിയാണു ബാലികയെ വിറ്റത്. കുട്ടിയുടെ അമ്മ തന്‍റെ സഹോദരിയിൽനിന്നു പണം കടം വാങ്ങിയിരുന്നു. ഇതു മടക്കിക്കൊടുക്കാൻ കഴിയാതെവന്നപ്പോൾ കുട്ടിയെ സഹോദരി കൊണ്ടുപോകുകയായിരുന്നു. സാമ്പത്തികപ്രശ്നങ്ങൾ മനസിലാക്കിയാണു കുട്ടിയെ വീട്ടിലേക്കു കൊണ്ടുപോകുന്നതെന്നും അവിടെനിർത്തി പഠിപ്പിക്കാമെന്നും സംരക്ഷിക്കാമെന്നും യുവതി കുട്ടിയുടെ അമ്മയോടു പറഞ്ഞിരുന്നു. എന്നാൽ, ബാലികയെ ഹിന്ദുപുരയിൽ കോഴിഫാം നടത്തുന്ന ശ്രീരാമുലു എന്നയാൾക്കു വിൽക്കുകയായിരുന്നു. കു​ട്ടി​യെ സ്കൂ​ളി​ൽ ചേ​ർ​ത്തെ​ന്ന്…

Read More

പുതിയ പരീക്ഷണവുമായി കർണാടക നിയമസഭ; ‘എഐ ക്യാമറ ഇനി എംഎൽഎമാർ വരുന്നതും പോകുന്നതും നിരീക്ഷിക്കും’

നാളെ ആരംഭിക്കുന്ന മൺസൂൺ സമ്മേളനത്തിൽ പങ്കെടുക്കുന്ന നിയമസഭാംഗങ്ങളെ നിരീക്ഷിക്കാൻ എഐ ക്യാമറ സംവിധാനമൊരുക്കി കർണാടക നിയമസഭ.  നിയമസഭയിൽ എംഎൽഎമാർ പ്രവേശിക്കുന്നുവെന്നും പുറത്തുപോകുമെന്നും ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കും. ഈ ഡാറ്റ ഡാഷ്‌ബോർഡിൽ ലഭ്യമാകും. കൃത്യസമയത്ത് സെഷനിൽ വരുന്ന എംഎൽഎമാരെ സ്പീക്കർ യു ടി ഖാദറിന് തിരിച്ചറിയാം. നടപടിക്രമങ്ങളിൽ ഏറ്റവുമധികം സമയം ചെലവഴിക്കുന്നവരെയും തിരിച്ചറിയും. മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ക്യാമറ പ്രവർത്തിക്കുക.  കഴിഞ്ഞ വർഷം സ്പീക്കറായ ശേഷം ഖാദർ നിയമസഭയിൽ നിശ്ചിത സമയത്തോ നേരത്തെയോ എത്തുന്ന…

Read More

വിദ്യാർഥിനി കോളജിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവം; ഫേസ്ബുക്ക് സുഹൃത്ത് പിടിയിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിൽനിന്നു ഗർഭം ധരിച്ച 17കാരി കോളജിലെ ശുചിമുറിയിൽ പ്രസവിച്ചു. സംഭവത്തിൽ വിദ്യാർഥിനിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക കോലാറിലെ സ്വകാര്യ കോളജിൽ ഒന്നാം വർഷ പിയുസി വിദ്യാർഥിനിയാണു കോളജിലെ ശുചിമുറിയിൽ പ്രസവിച്ചത്. ക്ലാസ് നടക്കുന്നതിനിടെ വയറുവേദന അനുഭവപ്പെട്ടതിനെത്തുതുടർന്ന് പെൺകുട്ടി ശുചിമുറിയിൽ പോയിരുന്നു. ഇതിനിടയിൽ പ്രസവവേദന ഉണ്ടാവുകയും പെൺകുഞ്ഞിനു ജന്മം നൽകുകയുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അധ്യാപകരും ജീവനക്കാരും സ്ഥലത്തെത്തി. ഉടൻതന്നെ അമ്മയെയും കുഞ്ഞിനെയും സമീപത്തെ ആർഎൽ ജലപ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പെൺകുട്ടിയുടെ…

Read More

കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്നു; കർണാടകയിൽ പാ​നി​പൂ​രിക്കു നിരോധനം, കേ​ര​ള​ത്തി​ലും വേണം പ​രി​ശോ​ധ​ന

ത​ട്ടു​ക​ട​ക​ളി​ൽ​നി​ന്നും ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന പാ​നി​പൂ​രി​യി​ൽ കാ​ൻ​സ​റി​നു​കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ളു​ൾ​പ്പെ​ടെ​യു​ള്ള കൃ​ത്രി​മ നി​റ​ങ്ങ​ൾ ചേ​ർ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടിയുമായി ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ്. കൃ​ത്രി​മ​നി​റ​ങ്ങ​ൾ ചേ​ർ​ത്ത ക​ബാ​ബ്, ഗോ​ബി മ​ഞ്ചൂ​രി​യ​ൻ, പ​ഞ്ഞി​മി​ഠാ​യി എ​ന്നി​വ നി​രോ​ധി​ച്ച​തി​നു പി​ന്നാ​ലെയാണ് ​പാനി​പൂ​രി​ക്കും  ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തിയത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ശേ​ഖ​രി​ച്ച 260 പാ​നി​പൂ​രി സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ൽ 43 സാം​പി​ളു​ക​ളി​ൽ കാ​ൻ​സ​റി​നു​കാ​ര​ണ​മാ​കു​ന്ന രാ​സ​വ​സ്തു​ക്ക​ള​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​നി​പൂ​രി ത​യാ​റാ​ക്കു​ന്ന​തി​ൽ ചേ​ർ​ക്കു​ന്ന പൊ​ടി​ക​ളി​ലും സോ​സു​ക​ളി​ലു​മാ​ണ് രാ​സ​വ​സ്തു​ക്ക​ള​ട​ങ്ങി​യ കൃ​ത്രി​മ​നി​റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ക​ബാ​ബു​ക​ളി​ൽ കൃ​ത്രി​മ നി​റ​ങ്ങ​ൾ…

Read More

വിവാഹമാർക്കറ്റിൽ കർഷകൻ വെറും ‘പൂജ്യം’; കന്നഡ യുവതികൾക്കു കർഷകരെ വേണ്ട

അയൽസംസ്ഥാനമായ കർണാടകയിൽ കർഷകരെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയാറാകുന്നില്ലത്രെ! സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ കർഷകയുവാക്കൾക്കു വധുവിനെ കിട്ടാത്ത അവസ്ഥയുണ്ടെന്നതു യാഥാർഥ്യമാണ്. പ്രായം 35 കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്നവർ ഒട്ടേറെയുണ്ട് കർണാടകയിൽ. യുവതികൾ കർഷകയുവാക്കളെ വിവാഹം കഴിക്കണമെന്ന് സമൂഹത്തിൻറെ വിവിധതുറകളിലുള്ളവർ പറയുകയും ചെയ്തിരുന്നു. വിവാഹം നടക്കാത്ത യുവാക്കൾ വ്യത്യസ്ത സമരങ്ങളും നടത്തിയിട്ടുണ്ട്. ഇപ്പോൾ, വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജനസമ്പർക്ക പരിപാടിയിൽ അപേക്ഷയുമായി എത്തിയിരിക്കുകയാണ് കർഷകയുവാവ്. കൊപ്പാൾ സ്വദേശിയായ സംഗപ്പയാണ് അധികൃതർക്ക് അപേക്ഷ നൽകിയത്. കഴിഞ്ഞ 10 വർഷമായി…

Read More

കർണാടകയിൽ മിനിബസ് ലോറിയിൽ ഇടിച്ച് 13 മരണം

കർണാടക ഹവേരി ബ്യാഗാഡിയിൽ മിനിബസ് ലോറിയിൽ ഇടിച്ചു 13 മരണം. പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ശിവമൊഗയിൽനിന്ന് ബെളഗാവി യെല്ലമ്മ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നു പൊലീസ് പറഞ്ഞു.

Read More