കർണാടകയിൽ പേന മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ചു; ആശ്രമത്തിലെ അദ്ധ്യാപകനെതിരെ കേസ്

കർണാടകയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച് അദ്ധ്യാപകൻ. റായ്ച്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിലാണ് സംഭവം. പേന മോഷ്ടിച്ചെന്നാരോപിച്ച് ആശ്രമത്തിൽ താമസിച്ചിരുന്ന തരുൺ കുമാറെന്ന കുട്ടിയെയാണ് സ്ഥാപനം ഇൻ ചാർജായ വേണുഗോപാലും സഹായികളും ചേർന്ന് ക്രൂരമായി മർദിച്ച ശേഷം പൂട്ടിയിട്ടത്. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. വിറക്, ബാറ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് കുട്ടിയെ ക്രൂരമായി മർദിച്ചതെന്ന് മാതാപിതാക്കൾ പറയുന്നു. ‘ഒരു അദ്ധ്യാപകനും വേറെ രണ്ടുപേരും ചേർന്നാണ് എന്നെ അടിച്ചത്. ആദ്യം വിറക് കൊണ്ടടിച്ച്…

Read More

അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്ന് കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്ന് കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. നിലവിൽ തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. ഇന്ന് അർജുൻ്റെ കുടുംബത്തെ കോഴിക്കോട്ടെ വീട്ടിലെത്തി മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. ഉച്ചയോടെയാണ് മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തിയത്. അർജുനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകകകയും ചെയ്തിരുന്നു….

Read More

മലയാളി വിദ്യാർഥികൾക്ക് സന്തോഷവാർത്ത; ക​ർ​ണാ​ട​കയിലെ സ്വ​കാ​ര്യ ന​ഴ്‌​സിംഗ് കോ​ള​ജു​ക​ളി​ലെ ഫീസ് നിശ്ചയിച്ച് സർക്കാർ

മെഡിക്കൽ കോഴ്സുകളിൽ, പ്രധാനമായും നഴ്സിങ് പഠിക്കാൻ മലയാളികൾ ധാരാളമായി ആശ്രയിക്കുന്നതു കർണാടകയിലെ കോളജുകളെയാണ്. ബംഗളൂരു നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള കോളജുകളെയാണ് കൂടുതലായും മലയാളികൾ ആശ്രയിക്കുന്നത്. എന്നാൽ, അമിതഫീസ് പലപ്പോഴും വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും തലവേദനയായിരുന്നു. ഇപ്പോൾ ഇതിന് ആശ്വാസമായിരിക്കുകയാണ് സർക്കാരിന്‍റെ പുതിയ തീരുമാനം.  ക​ർ​ണാ​ട​കയിലെ സ്വ​കാ​ര്യ ന​ഴ്‌​സിംഗ് കോ​ള​ജു​ക​ളി​ലെ ബി​എ​സ്​സി ന​ഴ്‌​സി​ങ് കോ​ഴ്‌​സിന്‍റെ ഫീ​സ് ആണ് സർക്കാർ നിശ്ചയിച്ചത്. 60 ശ​ത​മാ​നം സീ​റ്റു​ക​ളി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ഫീ​സി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​ണം. ക​ർ​ണാ​ട​ക​ത്തി​ലെ സ്ഥി​ര​താ​മ​സ​ക്കാ​ർ​ക്ക് ഒ​രു​വ​ർ​ഷം ഒ​രു​ല​ക്ഷം രൂ​പ​യാ​യി​രി​ക്കും​ഫീ​സ്. കേ​ര​ള​മു​ൾ​പ്പെ​ടെ ഇ​ത​ര…

Read More

അർജുനെ കണ്ടെത്താൻ തൃശൂരിലെ ഡ്രജ്ജര്‍ കൊണ്ടുപോകില്ല; പുഴയിൽ ഇറക്കാനാകില്ലെന്ന് വിദഗ്ധസംഘം

അർജുനെ കണ്ടെത്താൻ തൃശൂരിൽ നിന്ന് ഷിരൂരിലേയ്ക്ക് ഡ്രജർ കൊണ്ടുപോകില്ല. ഗംഗാവലി പുഴയിൽ ആഴവും ഒഴുക്കും കൂടുതലാണ്. ഡ്രജർ ഗംഗാവലി പുഴയിൽ ഇറക്കാൻ കഴിയില്ലെന്ന് വിദഗ്ധസംഘം. കൃഷിവകുപ്പിലെ അസിസ്റ്റൻ്റ് ഡയറക്ടർമാർ അടങ്ങിയ സംഘം ഷിരൂരിൽ പോയിരുന്നു. വിദഗ്ധ സംഘം തൃശൂർ കലക്ടർക്ക് റിപ്പോർട്ട് നൽകി. തൃശൂരിലെ ഡ്രജ്ജര്‍ യന്ത്രം ഷിരൂരിലെ ഗംഗാവലിപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിന് വെല്ലുവിളികളേറെയായിരുന്നു. പുഴയിലെ ഒഴുക്ക് നാലു നോട്സില്‍ കൂടുതലാണെങ്കില്‍ ഡ്രജ്ജര്‍ ഇറക്കാന്‍ പ്രയാസമാണ്. കോഴിക്കോട് പേരാമ്പ്ര മലയില്‍ ഇന്‍ഡസ്ട്രീസ് കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് നിര്‍മ്മിച്ചു നല്‍കിയ…

Read More

വയനാട് ദുരന്തത്തില്‍ മരിച്ച കര്‍ണാടക സ്വദേശികള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സിദ്ധരാമയ്യ

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ച കര്‍ണാടകയില്‍ നിന്നുള്ളവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലില്‍ ആറ് കര്‍ണാടക സ്വദേശികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍, അതേസമയം ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 185 ആയി. ഭീകരമായ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഈ ദുരന്തത്തില്‍ കര്‍ണാടകസ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായത് അതിലേറെ വേദനയുണ്ടാക്കിയെന്നും മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപ…

Read More

കര്‍ണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല; ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നത്: സതീശൻ

കര്‍ണാടകത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളില്‍ ഇതുവരെ ആളുകളെ കണ്ടെത്തിയിട്ടിയില്ല. കവളപ്പാറയില്‍ എത്രയോ പേരെ തിരിച്ചു കിട്ടാനുണ്ട് എന്നതൊക്കെ മറന്നു പോയി. കര്‍ണാടകത്തിലെ കാര്‍വാര്‍ എംഎല്‍എ ഇതുവരെ ആ സ്ഥലത്തു നിന്ന് മാറിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.  മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കവളപ്പാറയില്‍ പത്തു ദിവസം കഴിഞ്ഞും ആളെ കണ്ടെത്തിയിട്ടില്ലേ. വാര്‍ത്ത നല്‍കിയും നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞും കര്‍ണാടകത്തിന്…

Read More

മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് തെരച്ചിൽ തുടരുന്നു ; ബൂം എക്സവേറ്റർ സ്ഥലത്ത് എത്തിച്ചു

ഉത്തര കന്നഡയിലെ ഷിരൂരിൽ കാണാതായ അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ദൗത്യത്തിന് പ്രതീക്ഷയുമായി ബൂം എക്സാവേറ്റര്‍ എത്തി. നദിയില്‍ 61അടിയോളം ദൂരത്തിലും ആഴത്തിലും ഈ ക്രെയിന്‍ ഉപയോഗിച്ച് പരിശോധന നടത്താം. ലോഹ ഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ തെരച്ചിൽ. നദിക്കരയിൽ നിന്ന് 40മീറ്റർ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത്‌…

Read More

അർജുനായുള്ള തിരച്ചിലിന് കൂടുതൽ സേന; റിപ്പോർട്ട് തേടി കർണാടക ഹൈക്കോടതി

കർണാടകയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസവും തുടരുകയാണ്. ഗംഗാവലി നദിയിൽ തീരത്തുനിന്ന് 40 മീറ്റർ മാറി എട്ട് മീറ്റർ ആഴത്തിൽ ഒരു വസ്തുവിന്റെ സിഗ്‌നൽ ലഭിച്ചതായാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ഈ സ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ന് നാവിക സേന പരിശോധന നടത്തുക. തിരച്ചിലിനായി കൂടുതൽ സേനയും ഉപകരണങ്ങളും ഇന്നെത്തും. അർജുന് വേണ്ടിയുള്ള തെരച്ചിൽ അഴിമുഖം കേന്ദ്രീകരിച്ചു. നദിയിലെ മൺകൂന തുരന്നും പരിശോധിക്കും. അതേസമയം, ഷിരൂരിലെ മണ്ണിടിച്ചിലിൽ കർണാടക ഹൈക്കോടതി റിപ്പോർട്ട് തേടി. കേന്ദ്ര –…

Read More

അർജുനെ തെരയാൻ എത്തിയ മലയാളി രക്ഷാപ്രവർത്തക സംഘത്തോട് മടങ്ങിപ്പോകാൻ കർണാടക പൊലീസ്

മണ്ണിടിച്ചിലിൽ ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുനെ തെരയാൻ എത്തിയ മലയാളി രക്ഷാപ്രവർത്തക സംഘത്തോട് മടങ്ങിപ്പോകാൻ കർണാടക പൊലീസ് നിർദ്ദേശിച്ചു. രഞ്ജിത്ത് ഇസ്രയേൽ അടക്കമുള്ള ആളുകളോടാണ് പൊലീസ് തിരികെപ്പോകാൻ നിർദ്ദേശിച്ചത്. സ്ഥലത്ത് ഇന്ത്യൻ സൈന്യം മാത്രം മതിയെന്നും അരമണിക്കൂറിനുള്ളിൽ മറ്റുള്ളവർ സ്ഥലത്ത് നിന്ന് മാറാനുമാണ് പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിവസവും സ്ഥലത്ത് തുടരുകയാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് നിന്നും 18 അംഗ സംഘമാണ് കർണാടകയിൽ എത്തിയത്. എന്റെ മുക്കം, കർമ…

Read More

അർജുന്റെ ലോറി നദിയുടെ അടിത്തട്ടിൽ ഇല്ല; മണ്ണിനടിയിൽ ഉണ്ടോയെന്നറിയാൻ മെറ്റൽ ഡിറ്റക്ടർ പരിശോധന

കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. നേവിയുടെ ഡൈവർമാർ ഗംഗാവാലി പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ അർജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടിൽ ഇല്ലെന്ന് സ്ഥിരീകരിച്ചു. മണ്ണിനടിയിൽ ലോറി ഉണ്ടോയെന്ന് ഉറപ്പുവരുത്താൻ മെറ്റൽ ഡിറ്റക്ടറുകൾ എത്തിച്ച് പരിശോധന നടത്തുമെന്ന് കളക്ടർ ഉത്തര കന്നട ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ പറഞ്ഞു. മെറ്റൽ ഡിറ്റക്ടറുകൾ ചിത്രദുർഗയിൽ നിന്നും മംഗളുരുവിൽ നിന്നും കൊണ്ട് വരും. റോഡിലേക്ക് ഇടിഞ്ഞ മണ്ണിനടിയിൽ ലോറി…

Read More