മുജ്ജമ ബന്ധമുണ്ടെന്നു വിശ്വസിപ്പിച്ച് വിദേശവനിതയെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി; യോ​ഗാചര്യൻ അറസ്റ്റിൽ

താനുമായി മുന്‍ ജന്മത്തില്‍ ബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു വി​ദേ​ശ വ​നി​ത​യെ പീഡിപ്പിച്ച യോ​ഗാചര്യനെ പോലീസ് അറസ്റ്റുചെയ്തു. കർണാടകയിലെ ചി​ക്ക​മം​ഗ​ളൂ​രു മ​ല്ലേ​ന​ഹ​ള്ളി​ക്കു സ​മീ​പ​മു​ള്ള യോ​ഗാകേ​ന്ദ്രം നടത്തുന്ന പ്ര​ദീ​പ് ഉ​ള്ളാ​ള്‍ ആണു പിടിയിലായത്. പഞ്ചാബില്‍ കുടുംബവേരുകളുള്ള കാലിഫോര്‍ണിയയില്‍ താമസിക്കുന്ന യുവതി ചിക്കമഗളൂരു റൂറല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യു​വ​തി രണ്ടുവർഷം മുന്പാണ് പ്രദീപിനെ പരിചയപ്പെടുന്നത്. തുടർന്ന് ഓൺലൈൻ യോഗാപഠനം ആരംഭിക്കുകയും ചെയ്തു. പിന്നീട് പ്രദീപ് ചിക്കമഗളൂരു മല്ലെനഹള്ളിയിലെ യോഗാ പരിശീലനകേന്ദ്രത്തില്‍ വിളിച്ചുവരുത്തി 2021, 2022 വര്‍ഷങ്ങളിലായി മൂന്നു…

Read More

‘മുഡ’ഭൂമി ഇടപാട് കേസ് ; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് താത്കാലിക ആശ്വാസം ; കേസിലെ തുടർനടപടിക്ക് താത്കാലിക സ്റ്റേ

മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് താല്‍ക്കാലിക ആശ്വാസം. കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്യാനുള്ള ഉത്തരവ് മറ്റന്നാൾ വരെ തുടരും. കേന്ദ്രസർക്കാരിന്‍റെ വാദം ശനിയാഴ്ച നടക്കും. സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍ത ആയിരിക്കും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരാകുക. അഡ്വ. മനു അഭിഷേക് സിംഗ്‍വിയാണ് ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വേണ്ടി ഹാജരായത്. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത് തീർത്തും ചട്ട വിരുദ്ധമെന്ന് അഡ്വ. അഭിഷേക് മനു സിംഗ്‍വി വാദിച്ചു. ശശികല ജൊല്ലെ, കുമാരസ്വാമി, മുരുഗേഷ് നിരാനി…

Read More

അനധികൃത സ്വത്ത് സമ്പാദന കേസ് ; കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് എതിരായ അന്വേഷണം തുടരാൻ സിബിഐക്ക് അനുമതിയില്ല

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കര്‍ണാടക ഉപ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ ഡി കെ ശിവകുമാറിന് ആശ്വാസം. ഡി കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം തുടരാൻ സിബിഐയ്ക്ക് കർണാടക ഹൈക്കോടതി അനുമതി നല്‍കിയില്ല. അന്വേഷണം തുടരാൻ അനുമതി വേണമെന്ന സിബിഐ ഹർജി കോടതി തള്ളി. നേരത്തേ ബിജെപി സർക്കാറാണ് ഡി കെ ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറി വിജ്ഞാപനം ഇറക്കിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സിബിഐയ്ക്കുള്ള അന്വേഷണ അനുമതി റദ്ദാക്കി. ഇതിനെതിരെയാണ്…

Read More

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കണം; കർണാടക മുഖ്യമന്ത്രിയെ കാണാൻ കുടുംബം

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം ഇന്ന് വൈകിട്ടോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും. ഗംഗാവാലി പുഴിയിലെ തിരച്ചിലിന് എത്രയും പെട്ടെന്ന് ഡ്രഡ്ജർ എത്തിക്കണമെന്ന് കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അർജുന്റെ കുടുംബം അറിയിച്ചു. ഡ്രഡ്ജറിൻ്റെ പേര് പറഞ്ഞാണ് നേരത്തേയും ഇപ്പോഴും തിരച്ചിൽ വൈകുന്നത്. ഡ്രഡ്ജറില്ലാതെ തിരച്ചിൽ നടക്കില്ലെന്ന് എല്ലാവർക്കും ഉറപ്പുള്ള കാര്യമാണ്. എത്രയും വേഗം ഇതെത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണം. അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രഡ്ജറിന് വേണ്ട തുകയിൽ 50 ലക്ഷം രൂപ തുക ജില്ലാ…

Read More

കർണാടകയിലെ ‘വിവാഹത്തട്ടിപ്പു വില്ലത്തി’… ജീവനാംശം നേടിയെടുക്കാൻ കഴിച്ചത് ഏഴു വിവാഹം…; നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

നാഗേന്ദ്രൻസ് ഹണിമൂൺ- എന്ന വെബ്സീരിസ് ഒടിടിയിൽ ഹിറ്റ് ആയി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹത്തട്ടിപ്പാണ് ചിത്രത്തിന്റെ ഇതിവൃത്തം. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന നാഗേന്ദ്രൻ എന്ന കഥാപാത്രത്തിന്റെ വിവാഹത്തട്ടിപ്പുകളും അവസാനം തട്ടിപ്പുകാരൻ തന്നെ കെണിയിൽ അകപ്പെടുന്നതുമാണ് സിനിമ. പറഞ്ഞുവരുന്നത് സിനിമയെക്കുറിച്ചല്ല, കർണാടകയിൽ നടന്ന ഒരു വിവാഹത്തട്ടിപ്പിനെക്കുറിച്ചാണ്. ഇവിടെ സംഭവത്തിലെ കേന്ദ്രകഥാപാത്രം പുരുഷനല്ല, സ്ത്രീയാണ്. ഒന്നും രണ്ടുമല്ല, ഏഴു യുവാക്കളെയാണ് യുവതി കബളിപ്പിച്ചത്. ഏഴാമത്തെ ഭർത്താവുമായുള്ള കേസ് കോടതിയിൽ നടക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ‘വിവാഹത്തട്ടിപ്പുവില്ലത്തി’ യുടെ കഥ നാട്ടിൽ പാട്ടാകുന്നത്. സോഷ്യൽ…

Read More

മൈസൂരു ഭൂമി അഴിമതിക്കേസ് ; കർണാടക മുഖ്യമന്ത്രിക്ക് കുരുക്ക് മുറുകുന്നു , ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ സിദ്ധരാമയ്യക്കെതിരെ ഹർജി നൽകും

അഴിമതിക്കേസിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു,ഇന്ന് തന്നെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ സിദ്ധരാമയ്യക്കെതിരെ ഹർജി നൽകും.സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്ന ഗവർണറുടെ ഉത്തരവ് പരാതിക്കാരന്‍ ഹാജരാക്കും.അതിനിടെ മുഡ അഴിമതിക്കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കും.കർണാടക ഹൈക്കോടതിയിൽ നൽകാനുള്ള ഹർജി കെപിസിസി ലീഗൽ സെൽ തയ്യാറാക്കി. വാദത്തിനായി കപിൽ സിബലോ അഭിഷേക് മനു സിംഗ്‍വിയോ എത്തിയേക്കും. സിദ്ധരാമയ്യക്ക് എതിരായ കവീറ്റ് ഹർജിയും ഇന്ന് സിദ്ധരാമയ്യ നൽകുന്ന…

Read More

രാജിവയ്ക്കാൻ തെറ്റൊന്നും ചെയ്തിട്ടില്ല; പ്രോസിക്യൂട്ട് ചെയ്യാനുള്ള ​ഗവർണറുടെ അനുമതി ഭരണഘടനാ വിരുദ്ധമെന്ന് സിദ്ധരാമയ്യ

തന്നെ പ്രോസിക്യൂട്ട് ചെയ്യാനുള്ള കർണാടക ​ഗവർണറുടെ അനുമതി ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ​ഗവർണറുടെ തീരുമാനം നിയമത്തിനെതിരാണെന്നും ഈ നീക്കത്തെ കോടതിയിൽ നേരിടുമെന്നും സിദ്ധരാമയ്യ പറഞ്ഞു. രാജിവയ്ക്കേണ്ട കുറ്റമൊന്നും താൻ ചെയ്തിട്ടില്ല. മന്ത്രിസഭയും ഹൈക്കമാൻഡും എം.എൽ.എമാരും ലോക്സഭാ- രാജ്യസഭാ എം.പിമാരും തന്നോടൊപ്പമുണ്ടെന്നും സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ താഴെയിറക്കാനുള്ള ബി.ജെ.പി, ജെ.ഡി.എസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ഗൂഢാലോചനയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിദ്ധരാമയ്യക്കെതിരായ നീക്കം ​ഗൂഢാലോചനയാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പ്രതികരിച്ചു. സംസ്ഥാന സർക്കാരിന്റെ…

Read More

മൈസൂരു കുംഭകോണക്കേസ് ; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ

കർണാടക മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ(MUDA) സ്ഥലം അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണ ചെയ്യും. പ്രദീപ് കുമാർ, ടിജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നിവരുടെ ഹർജിയെ തുടർന്നാണ് ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ട് പ്രോസിക്യൂഷന് അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, സെക്ഷൻ 218 പ്രകാരമാണ് ​ഗവർണർ വിചാരണക്ക് അനുമതി നൽകിയത്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സിദ്ധരാമയ്യ നേരത്തെ പറഞ്ഞിരുന്നു. ആരോപണങ്ങൾക്ക് ഏഴു ദിവസത്തിനകം…

Read More

അഴിമതിക്കേസ്: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ

അഴിമതി നിരോധന നിയമപ്രകാരം കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ വിചാരണചെയ്യാൻ അനുമതി നൽകി ഗവർണർ തവർചന്ദ് ഗെഹ്ലോത്. മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (എംയുഡിഎ)യ്ക്ക് സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണിത്. അതിനിടെ ഗവർണർ തവർചന്ദ് ഗെഹ്ലോതിന്റെ ഉത്തരവ്ചോദ്യംചെയ്ത് സിദ്ധരാമയ്യയുടെ അഭിഭാഷകർ കർണാടക ഹൈക്കോടതിയെ ശനിയാഴ്ചതന്നെ സമീപിക്കും. വിചാരണചെയ്യാൻ ഗവർണർ തിടുക്കപ്പെട്ടാണ് അനുമതി നൽകിയെന്ന് ആരോപിച്ചാവും അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയെന്നാണ് വിവരം. സംഭവത്തിൽ കർണാടക അഭ്യന്തരമന്ത്രി ജി പരമേശ്വര ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കേന്ദ്ര…

Read More

ഗംഗാവലി പുഴയില്‍ ഡീസല്‍ സാന്നിധ്യം, ലോറിയുടെ ലോഹഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ; തിരച്ചില്‍ തുടരുന്നു

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ തുടങ്ങി. ഗംഗാവലി പുഴയില്‍ രാവിലെ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയും സംഘവുമാണ് തിരച്ചില്‍ തുടങ്ങിയത്. തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു.പുഴയില്‍ ഡീസല്‍ സാന്നിധ്യമുണ്ടെന്നും മാല്‍പെ അറിയിച്ചു. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്താണ് ഇപ്പോള്‍ പരിശോധന കേന്ദ്രീകരിച്ചിട്ടുള്ളത്. ഇന്നലെ ലോറിയുടെ ജാക്കി ലഭിച്ച സ്ഥലത്തും പരിശോധന നടത്തും. ഷിരൂരില്‍ കാലാവസ്ഥ തിരച്ചിലിന്…

Read More