ഓൺലൈനിൽ വാങ്ങിയ ഐഫോണിനു നൽകാൻ പണമില്ല; ഡെലിവറി ഏജന്റിനെ കൊന്നു മൃതദേഹം കത്തിച്ചു

ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണുമായി എത്തിയ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക ഹസൻ ജില്ലയിലെ അരാസികേരെ സ്വദേശിയായ ഹേമന്ത് ദത്ത് എന്നയാളാണ് അറസ്റ്റിലായത്. ഐഫോണിന്റെ വിലയായ 46,000 രൂപ നൽകാനില്ലാത്തതിന്റെ പേരിലാണ് ഹേമന്ത് ദത്ത് ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. കൊലയാളിയും കൊല്ലപ്പെട്ടയാളും ഒരേ നഗരത്തിലുള്ളവരാണ്. ഫെബ്രുവരി ഏഴിനാണ് കൊലപാതകം നടന്നത്. ഓർഡർ ചെയ്ത ഐഫോണുമായെത്തിയ ഇകാർട്ട് ഡെലിവറി ഏജന്റ് ഹേമന്ത് നായിക്കാണ് കൊല്ലപ്പെട്ടത്. ഹസനിലെ വീട്ടിലെത്തിയ നായിക്കിനെ,…

Read More

കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കോണ്ടം വില്‍ക്കുന്നതിന് നിരോധനമില്ല; ഉപദേശിക്കാൻ നിര്‍ദ്ദേശം

ഗര്‍ഭനിരോധന ഉപകരണങ്ങള്‍ വാങ്ങാനെത്തുന്ന പ്രായപൂര്‍ത്തി ആകാത്തവരെ ബോധവത്കരിക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കര്‍ണ്ണാടക ഡ്രഗ് കണ്ട്രോള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ നിര്‍ദ്ദേശം. പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ ഉള്‍പ്പെടെ വില്‍ക്കുന്നതിന് നിരോധനമുണ്ടാകില്ലെന്നും വകുപ്പ് അറിയിച്ചു. 18 വയസ്സ് പൂര്‍ത്തിയാവാത്തവര്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വില്‍ക്കുന്നതിന് കര്‍ണ്ണാടകയില്‍ നിരോധനമേര്‍പ്പെടുത്തി എന്ന തരത്തിലുള്ള അഭ്യൂഹം പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം. ‘ഗര്‍ഭനിരോധന ഉറകള്‍ വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി യാതൊരു ഉത്തരവും നേരത്തെ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. ഏതെങ്കിലും പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് കോണ്ടവും മറ്റ് ഗര്‍ഭനിരോധന ഉപകരണങ്ങളും വില്‍ക്കുന്നതിന് നിലവില്‍ നിരോധനമില്ല.’ കര്‍ണ്ണാടക…

Read More

സംസ്ഥാനത്തെ റേഷൻ കടകളിൽ ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യും

സംസ്ഥാനത്തെ റേഷൻ കടകളിൽ ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യും. ഗുണനിലവാരം ഉറപ്പാക്കിയ റാഗിയാണ് വിതരണം ചെയ്യുക. ഇതിനായി കർണാടകയിലെ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് എത്തിച്ച് ഒരു കിലോ പാക്കറ്റുകളാക്കി വിതരണം ചെയ്യുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ അറിയിച്ചിരിക്കുന്നത്. ശുചീകരിച്ച 687 മെട്രിക് ടൺ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക. ആദ്യഘട്ടത്തിൽ ഒരു പഞ്ചായത്തിൽ ഒരു റേഷൻ കടയിലൂടെയായിരിക്കും റാഗി വിതരണം ചെയ്യുക. അരിയും ഗോതമ്പും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷമായിരിക്കും വിതരണം വിപുലപ്പെടുത്തണോ എന്ന്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ചാൻസിലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ സംസ്ഥാനത്തിന് മാത്രമായി നിയമനിർമാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവർണർ പറഞ്ഞു. ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ വേഗത്തിൽ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ……………………………………. ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ…

Read More

കെജിഎഫ് ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കേസ്; രാഹുൽ ഗാന്ധിക്ക് കോടതിയലക്ഷ്യ നോട്ടിസ്

ഭാരത് ജോഡോ യാത്രയുടെ വിഡിയോയിൽ കെജിഎഫ് 2 സിനിമയിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് കർണാടക ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടിസ് അയച്ചു. വിഡിയോ നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എംആർടി മ്യൂസിക് ആണു പരാതി നൽകിയത്. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്, പാർട്ടിയുടെ സമൂഹമാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള സുപ്രിയ ശ്രീനാട്ടെ എന്നിവർക്കും നോട്ടിസ് അയച്ചിട്ടുണ്ട്. അനുമതിയില്ലാതെ ഗാനങ്ങൾ ഉപയോഗിച്ചതിനെതിരെ എംആർടി മ്യൂസിക് നൽകിയ പരാതിയിൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടിന് ബെംഗളൂരു…

Read More

മംഗളൂരു സ്ഫോടനക്കേസ്; എൻഐഎയ്ക്ക് കൈമാറാൻ ശുപാർശ

മംഗളൂരു നാഗൂരിയിൽ ഓട്ടോറിക്ഷയിൽ ഉണ്ടായ കുക്കർ ബോംബ് സ്ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറാൻ ശുപാർശ. ഇതുസംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്തയച്ചു. തുടരന്വേഷണം ഏറ്റെടുക്കാൻ എൻഐഎയോട് ആവശ്യപ്പെട്ടെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നേരത്തേ അറിയിച്ചിരുന്നു. കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലെ പ്രതികളെ മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാൻ എൻഐഎ നീക്കം തുടങ്ങിയിരുന്നു. കങ്കനാടിയിലാണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനം ആസൂത്രണം ചെയ്ത ശിവമോഗ സ്വദേശി മുഹമ്മദ് ഷാരിഖിനെ…

Read More

യാത്രികര്‍ക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കർണാടക

സംസ്ഥാനത്തെ യാത്രാ വാഹനങ്ങളിലെ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് നിർബന്ധമാക്കി കർണാടക പൊലീസ്. പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാനാണ് തീരുമാനം.  ആദ്യമായി കുറ്റം ചെയ്യുന്നവർക്ക് 1000 രൂപയും രണ്ടാം തവണ 2000 രൂപയുമാണ് പിഴ.  എല്ലാ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ഡ്രൈവർ സീറ്റിന് പുറമെ എട്ട് സീറ്റിൽ കൂടാത്ത വാഹനങ്ങളും ഉൾപ്പെടുന്ന എം1 വിഭാഗത്തിൽപ്പെട്ട എല്ലാ വാഹനങ്ങൾക്കും നിയമം…

Read More