
‘കോൺഗ്രസിന്റെ വിജയം പ്രതീക്ഷ നൽകുന്നത്’; ജോയ് മാത്യു
കർണാടക തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് സീറ്റ് ലഭിക്കാത്തതിൽ പരിഹാസവുമായി നടൻ ജോയ് മാത്യു. നോട്ടക്ക് കിട്ടിയതിനേക്കാൾ കുറവാണ് കമ്മികൾക്ക് കിട്ടിയത് എന്നറിഞ്ഞപ്പോഴാണ് ഉള്ളം ഒന്ന് തണുത്തതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസിന്റെ വിജയം പ്രതീക്ഷ നൽകുന്നതാണെങ്കിലും വ്യക്തിപരമായി ഹരം കിട്ടിയത് വ്യാജ കമ്മ്യൂണിസ്റ്റുകളുടെ കർണാടക ബലിയാണെന്നും അദ്ദേഹം കുറിച്ചു. സിനിമാ എഴുത്തുകാരുടെ സംഘടനയുടെ ഭാരവാഹി മത്സരത്തിൽ 40 ശതമാനം വോട്ട് നേടി തോറ്റ തന്നെ കൂക്കിവിളിച്ച് കുരിശേറ്റിയെന്നും ജോയ് മാത്യു വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഞാനൊരു കോൺഗ്രസ്സ്കാരനല്ല. എങ്കിലും…