മറക്കാനാകുമോ ആ രുചിക്കൂട്ട്..! കര്‍ണാടകയിലെ പരമ്പരാഗത ദോശകള്‍

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ഹിറ്റ് സിനിമ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍ തന്നെ. വിവിധയിനം ഭക്ഷണങ്ങളുമായി ബന്ധപ്പെട്ടു നീങ്ങുന്ന പ്രണയകഥ മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. ദോശ മലയാളിയുടെ ഇഷ്ടഭക്ഷണം കൂടിയാണ്. ഏതു നേരത്തും കഴിക്കാവുന്ന രുചികരമായ വിഭവം. നല്ല ചമ്മന്തിയും സാമ്പാറും കൂടിയുണ്ടെങ്കില്‍ ദോശ അടിപൊളി! ദോശകളില്‍ നിരവധി പരീക്ഷണം നടക്കുന്ന കാലമാണിത്. പിസ ദോശകള്‍, കൊറിയന്‍ ദോശകള്‍, ഷെസ്‌വാന്‍ ദോശകള്‍, മാഗി ദോശകള്‍ അങ്ങനെ പുതിയകാല…

Read More

തെലങ്കാനയിൽ ഭരണം പിടിക്കാനൊരുങ്ങി കോൺഗ്രസ്; പ്രചാരണ പരിപാടികൾക്ക് രാഹുൽ ഗാന്ധി തുടക്കം കുറിക്കും

തെലങ്കാനയിൽ ഭരണം പിടിക്കാൻ ഒരുങ്ങി കോൺഗ്രസ്. ജൂലൈ രണ്ടിന് തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് രാഹുൽ ഗാന്ധി തുടക്കം കുറിക്കും. ബിആർഎസ് ആണ് തെലങ്കാനയിൽ മുഖ്യ എതിരാളിയെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച എഐസിസി ആസ്ഥാനത്ത് നടന്ന സ്ട്രാട്ടജി മീറ്റിൽ ഉൾപ്പടെ തെലങ്കാനയിൽ ഭരണം പിടിക്കാനുള്ള തന്ത്രങ്ങളാണ് കോൺഗ്രസ് ചർച്ച ചെയ്തത്. തിങ്കളാഴ്ച ബിആർഎസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ള 35 പേര് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വെച്ച് കോൺഗ്രസ് അംഗത്വം നൽകിയിരുന്നു. ഭരണകക്ഷിയായ ബിആർഎസുമായാണ് തെലങ്കാനയിൽ…

Read More

പുരോഗമനത്തിന് തടസ്സമായ നിയമങ്ങൾ പൊളിച്ചെഴുതും; പ്രിയങ്ക് ഖാർഗെ

കർണാടകയിലെ ബിജെപി മുൻ സർക്കാരിന്റെ ഗോവധ നിരോധന നിയമം സംസ്ഥാനത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും വൻ സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കുന്നുവെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. വാർത്താചാനലായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗോവധ നിരോധന നിയമം പുരോഗതിക്ക് തടസ്സമാണെന്ന നിഗമനം കോൺഗ്രസ് എടുത്തതല്ലെന്നും ബിജെപി സർക്കാരിന്റെ ധനകാര്യ വകുപ്പിന്റെതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോവധ നിരോധനം, ഹിജാബ് നിയമങ്ങൾ മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചക്ക് തടസ്സമായ പിന്തിരിപ്പനായ നിയമങ്ങൾ എല്ലാം മാറ്റുമെന്നും രാഷ്ട്രീയമല്ല, സാമ്പത്തിക…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 29-ാം തീയതി വരെയാണ് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ മുതല്‍ 28 വരെ…

Read More

കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു

കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഉൾപ്പെടെ 10 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.  കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ…

Read More

കർണാടക കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധവുമില്ലാത്ത നടപടിയെന്ന് ഇ പി ജയരാജൻ

കർണാടകയിൽ പുതിയ മന്ത്രിസഭ ചുമതലയേൽക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തത് ശരിയായ നടപടിയല്ലെന്ന് തുറന്നടിച്ച് ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. ഈ നിലപാടാണ് കോൺഗ്രസിനെങ്കിൽ കർണാടകയിൽ അധികനാൾ ഭരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കർണാടക കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധവുമില്ലാത്ത നടപടിയാണെന്നും ദേശീയ രാഷ്ട്രീയത്തെ ശരിയായി നിരീക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നേതാക്കളെയാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക്…

Read More

സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഡി.കെ.ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിവകുമാർ പിസിസി അധ്യക്ഷനായി തുടരുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ”സിദ്ധരാമയ്യ വളരെ അനുഭവസമ്പത്തുള്ള നേതാവാണ്. വിശ്രമമില്ലാതെ അദ്ദേഹം തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. ഡി.കെ.ശിവകുമാർ കർണാടകയിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്. രണ്ട് പേർക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്. അവർക്ക് അതിന് യോഗ്യതയുണ്ട്.”– വേണുഗോപാൽ പറഞ്ഞു….

Read More

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ; ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയാകും

കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. പല തവണ ഹൈക്കമാന്റുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ കോൺ?ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം പ്രഖ്യാപിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.  ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോ?ഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎൽഎമാരോടും യോ?ഗത്തിനെത്താൻ ഡി കെ ശിവകുമാർ നിർദ്ദേശിച്ചിട്ടുണ്ട് ഏറെ നീണ്ട പ്രതിസന്ധിക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.  ഇന്ന് ഉച്ചക്ക് ശേഷം സത്യപ്രതിജ്ഞ നടത്താനുള്ള സിദ്ധരാമയ്യയുടെ നീക്കം ഡി കെ ശിവകുമാറിൻറെ…

Read More

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി; രണ്ടുവർഷത്തിന് ശേഷം ഡികെ

കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ വിജയിച്ച കർണാടകയിൽ മുതിർന്ന നേതാവ് സിദ്ധരാമയ്യയെ മുഖ്യന്ത്രിയായി തിരഞ്ഞെടുത്തു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും സന്ദേഹങ്ങൾക്കുമൊടുവിലാണ് സിദ്ധരാമയ്യയെ ഹൈക്കമാൻഡ് തിരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ആദ്യ രണ്ടുവർഷത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനം കെപിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിന് കൈമാറണം എന്ന നിർദേശത്തോടെയാണ് കോൺഗ്രസ് നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. മുൻ നിശ്ചയിച്ചതുപോലെ വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. ഇന്ന് സിദ്ധരമായ്യ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി പദം സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾ അവസാനിച്ചത്….

Read More

കർണാടക മുഖ്യമന്ത്രി; സോണിയ എത്തിയ ശേഷം അന്തിമ തീരുമാനം; പ്രഖ്യാപനം ബെംഗളൂരുവിൽ

മുതിർന്ന നേതാവ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കുമെന്നു സൂചന. അന്തിമ തീരുമാനം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഡൽഹിയിലെത്തിയ ശേഷമായിരിക്കും. ഷിംലയിലുള്ള അവർ ബുധനാഴ്ച ഡൽഹിയിലെത്തും. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തീരുമാനം എടുത്തില്ല. സോണിയാ ഗാന്ധിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. പാർലമെന്ററി പാർട്ടി യോഗം വീണ്ടും ചേർന്ന് മുഖ്യമന്ത്രിയെ പിസിസി അധ്യക്ഷൻ ബെംഗളൂരുവിൽ പ്രഖ്യാപിക്കും. സത്യപ്രതിജ്ഞാ തീയതി നിയുക്ത മുഖ്യമന്ത്രി തീരുമാനിക്കും. മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കുന്ന സിദ്ധരാമയ്യയുമായും ഡി.കെ.ശിവകുമാറുമായും മല്ലികാർജുൻ…

Read More