നിപ വൈറസ്; കേരളത്തിലെ 3 ജില്ലകളിൽ നിന്നുള്ള വാഹനങ്ങളിൽ കർണാടകയിൽ പരിശോധന

കേരളത്തിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കാസർകോട് അതിർത്തിയിലെ തലപ്പാടി ചെക്ക്‌പോസ്റ്റിൽ കർണാടകയുടെ പരിശോധന. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളാണ് പരിശോധിക്കുന്നത്.  ഹൈ റിസ്‌ക് സാധ്യതാപട്ടികയിലുൾപ്പെടെയുളളവരുടെ ഫലം കൂടി നെഗറ്റീവ് ആയതോടെ കോഴിക്കോട് നിപ ഭീതി അകലുകയാണ്. ഇനി 39 പേരുടെ ഫലം കൂടി കിട്ടാനുണ്ട്. ഏറ്റവുമൊടുവിൽ പോസിറ്റീവായ ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിലെ അഞ്ചുപേരുടെ ഫലം കൂടി ഇതിലുൾപ്പെടും. ഇയാളെ പരിശോധിച്ച ആരോഗ്യപ്രവർത്തകയുൾപ്പെടെ ഐസോലേഷനിലാണ്. ഞായറാഴ്ച ഇതുവരെ പുതിയ പോസിറ്റീവ് കേസ്…

Read More

നിപ്പ വൈറസ്; മാർഗനിർദേശങ്ങൾ പുറത്തിറക്കി കർണാടക

കോഴിക്കോട്ട് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ, മാർഗനിർദേശങ്ങൾ പുറത്തിറക്കി അയൽ സംസ്ഥാനമായ കർണാടക. അതിർത്തി ജില്ലകളിൽ നിരീക്ഷണം ശക്തമാക്കി. കേരളവുമായി അതിർത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജനഗര, മൈസൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിലെ നിപ്പ ബാധിത പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, കേരളത്തിൽനിന്ന് വരുന്നവർക്കു നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. അതേസമയം, കേരളത്തിൽനിന്ന് എത്തുന്ന യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണങ്ങളുണ്ടെങ്കിൽ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കും.  കർണാടകയിലെ സർക്കാർ മെഡിക്കൽ കോളജുകൾ,…

Read More

കർണാടക തീരത്ത് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി

കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. ഹൊന്നാവറിലെ മഗാളി ഗ്രാമത്തിലെ കടല്‍ തീരത്താണ് 46 അടി വലുപ്പമുള്ള കൂറ്റന്‍ തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞത്. പകുതിയോളം അഴുകിയ നിലയിലായത് കൊണ്ട് ഏതുവിഭാഗത്തില്‍പെട്ട തിമിംഗലത്തിന്റെ ജഡമാണ് ഇതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ബാലീന്‍ തിമിംഗലമാണിതെന്നും അതല്ല ബ്രൈഡ്സ് തിമിംഗലമാണിതെന്നുമാണ് ഉയരുന്ന അഭിപ്രായങ്ങൾ.കൂടുതല്‍ പരിശോധനക്ക് ശേഷമെ ഏതു വിഭാഗത്തില്‍പെട്ട തിമിംഗലമാണെന്ന് വ്യക്തമാകുകയുള്ളുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. നേത്രാനി ദ്വീപിന് സമീപം മുമ്പും ബാലീന്‍ തിമിംഗലത്തെ കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ തന്നെ തീരത്തടിഞ്ഞത് ബാലീന്‍…

Read More

കർണാടകയിലെ ദുരഭിമാനക്കൊല; ആശങ്ക അറിയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിലെ ദുരഭിമാനക്കൊലകളിൽ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ചു ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടും ഇപ്പോഴും ഇന്ത്യയിൽ ദലിതന് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന് സിദ്ധരാമയ്യ വിമർശിച്ചു. നമ്മുടെ സമൂഹത്തിൽ ചേർന്നുനിൽക്കുന്ന ജാതിവ്യവസ്ഥയുടെയും നിയമങ്ങളുടെയും മോശം ചിന്താഗതിയാണ് ഇത്തരം സംഭവങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരഭിമാനക്കൊലകൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം കേസുകളിൽ അന്വേഷണത്തിൽ ഒരു വീഴ്ചയും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇപ്പോഴും ജാതിചിന്ത വച്ചുപുലർത്തുന്ന സമൂഹത്തിന്…

Read More

ശത്രുത കോൺഗ്രസിനോട് ; ബി ജെ പിയോട് അയിത്തമില്ല, ജെ ഡി എസ്

കർണാടക നിയമസഭയിൽ ഇനി ജെഡിഎസ് ബിജെപിയെ പിന്തുണയ്ക്കും. ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രതിപക്ഷമെന്ന നിലയിൽ നിയമസഭയിൽ ബിജെപിയുമായി ഒന്നിച്ച് കോൺഗ്രസ് സർക്കാരിന് എതിരെ നിൽക്കുമെന്നാണ് ജെഡിഎസ്സിന്റെ പ്രഖ്യാപനം. അതേസമയം ബിജെപിയുമായുള്ള സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമായില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി സഖ്യം വേണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. ഇപ്പോൾ സംസ്ഥാനത്തിന് വേണ്ടി ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. ഇന്നലെ ജെഡിഎസ് എംഎൽഎമാരുടെ യോഗം എച്ച് ഡി ദേവഗൗഡയുടെ വസതിയിൽ…

Read More

സോണിയ ഗാന്ധി കർണടകയിൽ നിന്ന് രാജ്യ സഭയിലേക്ക് ? ; പ്രിയങ്ക റായ്ബറേലിയിൽ നിന്ന് ജനവിധി തേടിയേക്കും

കോൺഗ്രസിന്റെ മുൻ അധ്യക്ഷ സോണിയ ഗാന്ധി 2024 ൽ കർണാടക വഴി രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2024 ഏപ്രിലിൽ കർണാടകയിൽ ഒഴിവ് വരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ ഒന്നിൽ സോണിയ ഗാന്ധി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചതെന്നും സൂചനയുണ്ട്. ബംഗളൂരുവിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ നേതൃയോഗത്തിന് എത്തിയപ്പോഴായിരുന്നു ഇത്തരത്തിൽ ഒരു ചർച്ച നടന്നതെന്നാണ് വിവരം കർണാടകയിൽ നിന്നുള്ള ജിസി ചന്ദ്രശേഖർ, സയ്യിദ് നസീർ ഹുസൈൻ, എൽ…

Read More

9 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കർണാടകയിൽ പ്രായപൂർത്തിയാകാത്ത 4 പേർ പിടിയിൽ

കർണാടകയിലെ കലബുർഗിയിൽ ഒൻപതു വയസ്സുകാരിയെ ചോക്ലേറ്റ് നൽകാമെന്നു പറഞ്ഞ് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടും പതിനാലും വയസ്സു പ്രായമുള്ളവരാണ് കേസിലെ പ്രതികൾ. അറസ്റ്റ് ചെയ്ത പ്രതികളെ ജുവനൈൽ ഹോമിലേക്കു മാറ്റി. കേസിൽ പ്രതിചേർക്കപ്പെട്ട അഞ്ചാമനു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.  ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലബുർഗി മഹിള പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് പെൺകുട്ടിയെ അടുത്തുള്ള വീടിന്റെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി…

Read More

കർണാടകത്തിൽ ആദ്യ ബജറ്റ് അവതരിപ്പിച്ച് കോൺഗ്രസ്; പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾക്ക് മുൻതൂക്കം

കർണാടക കോൺഗ്രസ് സർക്കാരിന്റെ 2023-2024 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ സിദ്ധരാമയ്യ അവതരിപ്പിച്ചത്. കോൺഗ്രസ് പ്രകടന പത്രികയിൽ ജനങ്ങൾക്ക് വാഗ്ദാനം നൽകിയിരുന്ന കാര്യങ്ങൾക്കാണ് ബജറ്റിൽ മുൻതൂക്കം. എക്സൈസ് തീരുവയിൽ 20 ശതമാനത്തിന്റെ വർദ്ധനയാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ തീരുവയാണ് വർദ്ധിപ്പിച്ചത്. ബിയറുൾപ്പെടെ ഉള്ളവയുടെ അധിക തീരുവ 175 ശതമാനത്തിൽ നിന്ന് 185 ശതമാനമായി ഉയർത്തും. അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ മദ്യ വില കുറവാണെന്ന് അദ്ദേഹം ബജറ്റ് അവതരണ പ്രസംഗത്തിൽ…

Read More

സന്യാസിയുടെ മരണശേഷം അദ്ദേഹത്തിന്റെ മുറിയില്‍ കണ്ടെത്തിയത് ലക്ഷങ്ങളുടെ കറന്‍സി; ഞെട്ടി നാട്ടുകാര്‍

അന്തരിച്ച സന്യാസിയുടെ ഫാം ഹൗസില്‍ ലക്ഷങ്ങളുട സമ്പാദ്യം. സന്യാസിയുടെ മുറിയില്‍ കണ്ടെത്തിയ കറന്‍സിയും നാണയങ്ങളും കണ്ട് അദ്ദേഹത്തിന്റെ ഭക്തരും നാട്ടുകാരും ഞെട്ടി. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണു സംഭവം. 30 ലക്ഷം രൂപയുടെ കറന്‍സിയും നാണയങ്ങളുമാണു കണ്ടെത്തിയത്. ചിത്രദുര്‍ഗയിലെ ഹൊലല്‍കെരെ ടൗണിലെ താമസക്കാരനായ ഗംഗാധര ശാസ്ത്രി എന്ന എഴുപതുകാരനായ സന്യാസിയാണ് അന്തരിച്ചത്. സന്യാസി ഒരു ഫാം ഹൗസില്‍ ഒറ്റയ്ക്കാണ് താമസിച്ചത്. അദ്ദേഹത്തിന് ഹോളല്‍കെരെയില്‍ 16 ഏക്കര്‍ സ്വത്ത് ഉണ്ടായിരുന്നു, അതില്‍ നാല് ഏക്കര്‍ തെങ്ങിന്‍ ഫാമും ഉണ്ടായിരുന്നു. ഒരു…

Read More

മറക്കാനാകുമോ ആ രുചിക്കൂട്ട്..! കര്‍ണാടകയിലെ പരമ്പരാഗത ദോശകള്‍

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ഹിറ്റ് സിനിമ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ഒരു ദോശ ഉണ്ടാക്കിയ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍ തന്നെ. വിവിധയിനം ഭക്ഷണങ്ങളുമായി ബന്ധപ്പെട്ടു നീങ്ങുന്ന പ്രണയകഥ മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. ദോശ മലയാളിയുടെ ഇഷ്ടഭക്ഷണം കൂടിയാണ്. ഏതു നേരത്തും കഴിക്കാവുന്ന രുചികരമായ വിഭവം. നല്ല ചമ്മന്തിയും സാമ്പാറും കൂടിയുണ്ടെങ്കില്‍ ദോശ അടിപൊളി! ദോശകളില്‍ നിരവധി പരീക്ഷണം നടക്കുന്ന കാലമാണിത്. പിസ ദോശകള്‍, കൊറിയന്‍ ദോശകള്‍, ഷെസ്‌വാന്‍ ദോശകള്‍, മാഗി ദോശകള്‍ അങ്ങനെ പുതിയകാല…

Read More