കർണാടകയിലെ മദ്രസകളിൽ കന്നടയും ഇംഗ്ലീഷും പഠിപ്പിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിലെ മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ടു വർഷത്തേക്ക് ​ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്കൊപ്പം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രണ്ട് ഭാഷാപഠനം കൂടി ഉൾപ്പെടുത്തുന്നത്. രജിസ്റ്റർ ചെയ്ത മദ്രസകളിലാണ് കന്നഡ, ഇം​ഗ്ലീഷ് ഭാഷകളും സിലബസിൽ ഉൾപ്പെടുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതനുസരിച്ച് 100 മദ്രസകളിൽ പദ്ധതി ആദ്യം നടപ്പാക്കും. വഖ്ഫ് സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ കന്നഡ, ഇംഗ്ലീഷ്, സയൻസ്, ഗണിതം തുടങ്ങിയ വിഷയങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് വർഷം പഠിപ്പിച്ച് നാഷണൽ ഓപ്പൺ…

Read More

തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിൽ ഭൂചലനം; നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല

തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇവിടേയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Read More

കർണാടകയിൽ സ്കൂൾ അധ്യപികയെ തട്ടിക്കൊണ്ട് പോയി; മണിക്കൂറുകൾക്കകം പ്രതികൾ അറസ്റ്റിൽ

കര്‍ണാടകയിലെ ഹാസനില്‍ സ്‌കൂള്‍ അധ്യാപികയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോയ കേസില്‍ ബന്ധുവടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഒളിവില്‍ തങ്ങിയ സ്ഥലം കണ്ടെത്തി, അറസ്റ്റ് ചെയ്തതും അധ്യാപികയെ മോചിപ്പിച്ചതുമെന്ന് പൊലീസ് അറിയിച്ചു. അധ്യാപികയായ അര്‍പ്പിതയുടെ അകന്ന ബന്ധു കൂടിയായ രാമുവെന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. കൂര്‍ഗ് ജില്ലയിലെ സോംവാര്‍പേട്ടയ്ക്ക് സമീപത്ത് വച്ചാണ് രാമുവിനെയും സംഘത്തെയും പിടികൂടിയത്. വ്യാഴാഴ്ച രാവിലെയാണ് രാമുവും സംഘവും 23കാരിയായഅര്‍പ്പിതയെ തട്ടിക്കൊണ്ട് പോയത്. രാവിലെ സ്‌കൂളിലേക്ക്…

Read More

ബി.ജെ.പി. മുന്‍ ഉപമുഖ്യമന്ത്രിയായ ആർ അശോക കർണാടകയിലെ പ്രതിപക്ഷ നേതാവ്

കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി നേതാവ് ആര്‍. അശോകയെയാണ് പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. പദ്മനാഭനഗർ എംഎൽഎയായ ആർ അശോക മുൻ കർണാടക ഉപമുഖ്യമന്ത്രിയായിരുന്നു. വൊക്കലിഗ വിഭാഗക്കാരനാണ്. ബിജെപി സംസ്ഥാനാധ്യക്ഷനായി ചുമതലയേറ്റ ശേഷം ബി വൈ വിജയേന്ദ്ര ഇന്ന് എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു.ഈ യോഗത്തിലാണ് വൊക്കലിഗ വിഭാഗക്കാരനായ ആർ അശോകയെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തത്. ലിംഗായത്ത് – വൊക്കലിഗ സമവാക്യം പാലിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ബിജെപി ആര്‍ അശോകയെ പ്രതിപക്ഷ നേതാവാക്കിയത്. ലിംഗായത്ത് വിഭാഗത്തിലെ ഏറ്റവും തലമുതിർന്ന നേതാവ്…

Read More

ഹിജാബ് നിരോധനത്തിൽ നിലപാട് മാറ്റി കർണാടക സർക്കാർ

ഹിജാബ് നിരോധനം എടുത്തുകളയുമെന്ന നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിലപാട് മാറ്റി കർണാടകയിലെ കോൺഗ്രസ് സർക്കാർ. സംസ്ഥാനത്ത് സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മത്സര പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ച് ഉത്തരവിറക്കി. നേരത്തെ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കർണാടക എക്സാമിനേഷൻ അതോറിറ്റിയുടേതാണ് ഇപ്പോഴത്തെ തീരുമാനം. കേരളത്തിലെ പിഎസ്‌സിക്ക് സമാനമായ സംവിധാനമാണ് കർണാടക എക്സാമിനേഷൻ അതോറിറ്റി. സർക്കാർ നിയമനങ്ങൾക്കായി മത്സര പരീക്ഷകൾ നടത്തുന്നത് ഇവരാണ്. ഈ പരീക്ഷകളിലാണ് ഹിജാബ് നേരത്തെ അനുവദിച്ചിരുന്നത്. ബിജെപി സർക്കാർ…

Read More

ബിജെപി – ജനതാദൾ എസ് ലയനമില്ല; കർണാടകയിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് എച്ച്.ഡി.കുമാരസ്വാമി

കർണാടകയിൽ ബിജെപിയിൽ ലയിക്കാൻ ജനതാദൾ എസിനു പദ്ധതിയൊന്നുമില്ലെന്നും കോൺഗ്രസ് സർക്കാരിന്റെ വീഴ്ചകൾ തുറന്നു കാട്ടാൻ ഇരു കക്ഷികളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ദൾ സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബറിൽ എൻഡിഎയുടെ ഭാഗമാകാൻ ദൾ തീരുമാനിച്ചിരുന്നു. തുടർന്ന് ബിജെപി കേന്ദ്ര നേതൃത്വവുമായി ലോക്‌സഭാ സീറ്റ് വിഭജന ചർച്ച നടക്കാനിരിക്കെയാണു കുമാരസ്വാമിയുടെ വിശദീകരണം.  ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിതനായ ബി.വൈ.വിജയേന്ദ്രയെ അനുമോദിച്ചാണ് കുമാരസ്വാമി ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയും ദളും തമ്മിൽ കൈകോർക്കൽ സംസ്ഥാനത്തെ പ്രബല ജാതി…

Read More

കര്‍ണാടകയിലെ ക്ഷേത്രനഗരികള്‍; അറിയാം

കര്‍ണാടക സഞ്ചാരികളുടെ പ്രിയപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ്. നിരവധി ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ കര്‍ണാടകയിലുണ്ട്. വലിയ യുദ്ധങ്ങളുടെയും ജയങ്ങളുടെയും തോല്‍വികളുടെയും വാഴ്ചകളുടെയും വീഴ്ചകളുടെയും കഥകള്‍ കന്നഡമണ്ണില്‍ തെളിഞ്ഞുകിടക്കുന്നു. കര്‍ണാടകയിലെ ചില ക്ഷേത്രനഗരികളിലെ സന്ദര്‍ശനം നമുക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ്. അന്തരഗംഗൈ കോലാര്‍ പ്രദേശത്തുകൂടിയുള്ള യാത്ര ഹൃദ്യമാണ്. കോലാറിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുക സ്വര്‍ണ ഖനികളാണ്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട, ആഴത്തിന്റെ കാര്യത്തില്‍ ലോകത്തിലെ രണ്ടാമത്തേതായിരുന്ന, വര്‍ഷങ്ങള്‍ക്കു മുമ്പു പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കപ്പെട്ട കോലാര്‍ ഖനി. എന്നാല്‍, ഖനിയെക്കാള്‍ ഓര്‍മിക്കേണ്ടതായ കുറെ ഇടങ്ങളുണ്ട് കോലാര്‍ ജില്ലയില്‍….

Read More

മത്സര പരീക്ഷകളിൽ ഹിജാബ് ധരിക്കാം; ഇളവു നൽകി കർണാടക കോൺഗ്രസ് സർക്കാർ

കർണാടകയിൽ ബിജെപി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനത്തിൽ ഇളവു നൽകി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്കു ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹിജാബിന് കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ (കെഎഇ) വിലക്കുണ്ടാകില്ലെന്നാണ് ഉത്തരവ്. ഹിജാബ് നിരോധനം നീക്കുമെന്നത് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഹിജാബ് വിലക്കുന്നത് വ്യക്തി സ്വാതന്ത്ര്യം തടയലാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി  എം.സി. സുധാകർ ചൂണ്ടിക്കാട്ടി. മറ്റു പരീക്ഷകളിൽ നിന്നും വിലക്ക് ഘട്ടംഘട്ടമായി നീക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുൻ സർക്കാർ…

Read More

കർണാടകയിൽ ലിംഗായത്ത് മുഖ്യമന്ത്രി വേണമെന്ന് കോൺഗ്രസ് നേതാവ്; ഏറ്റുപിടിച്ച്  ബിജെപി

കർണാടകയിൽ ലിംഗായത്ത് മുഖ്യമന്ത്രി വേണമെന്ന, മുതിർന്ന കോൺഗ്രസ് നേതാവും അഖിലേന്ത്യ വീരശൈവ മഹാസഭ പ്രസിഡന്റുമായ ശാമന്നൂർ ശിവശങ്കരപ്പയുടെ ആവശ്യം ബിജെപി നേതൃത്വവും ഏറ്റുപിടിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിൽ ഈ വിഷയത്തെ കോൺഗ്രസ് സർക്കാരിന് എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റാനാണു ബിജെപി നീക്കം. ശാമന്നൂരിന്റെ ആവശ്യത്തെ ഇതേ സമുദായ പ്രതിനിധിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ യെഡിയൂരപ്പ സ്വാഗതം ചെയ്തു. ശാമന്നൂരിന്റെ മാത്രമല്ല സംസ്ഥാനത്ത് 17% വരുന്ന ലിംഗായത്തുകളുടെ ഒന്നാകെയുള്ള ആവശ്യമാണിതെന്നും യെഡിയൂരപ്പ പറഞ്ഞു.  മുഖ്യമന്ത്രി സിദ്ധരാമയ്യ കുറുബ…

Read More

ബംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; റെയിഡിൽ പിടിച്ചത് 7.83 കോടിയുടെ മയക്കുമരുന്ന്

ബംഗളൂരുവിലെ വിവിധയിടങ്ങളിലായി നടന്ന റെയ്ഡില്‍ 7.83 കോടി രൂപ വിലമതിക്കുന്ന അതിമാരക മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.ബംഗളൂരു പോലീസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ ലഹരിവിരുദ്ധ സ്ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കോടികളുടെ ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് ഇതുവരെ നടന്നവയില്‍ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണിതെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. പിടിച്ചെടുത്തവയില്‍ മെഫെഡ്രോണ്‍ ലഹരിമരുന്ന് കര്‍ണാടകയില്‍ ആദ്യമായാണ് കണ്ടെത്തുന്നത്.സംഭവത്തില്‍ നാലു മലയാളികളും മൂന്നു വിദേശികളും ഉള്‍പ്പെടെ 14 പേരെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ നാലുപേര്‍…

Read More