
കർണാടക മുൻ പൊലീസ് മേധാവി വീടിനുള്ളിൽ മരിച്ച നിലയിൽ
കർണാടകയിലെ മുൻ പൊലീസ് മേധാവി ഓം പ്രകാശിനെ ബംഗളുരുവിലെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഓം പ്രകാശിന്റെ ഭാര്യ പല്ലവിയാണ് പൊലീസിനെ വിളിച്ച് ഭർത്താവിന്റെ മരണ വിവരം അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. പല്ലവിയേയും മകളേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.മരണത്തിൽ ദുരൂഹതയുള്ളതായി പോലീസ് സംശയം പ്രകടിപ്പിച്ചു. ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ തറയിലാകെ രക്തമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു ബംഗളുരു എച്ച്.എസ്.ആർ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഡിജിപി താമസിച്ചിരുന്നത്. 68കാരനായ ഓം പ്രകാശ് ബിഹാർ…