മുൻ ഡിജിപി ഓംപ്രകാശിന്റെ കൊലപാതകത്തിൽ ഭാര്യ പല്ലവിക്കെതിരേ കൂടുതൽ തെളിവുകൾ

കർണാടക മുൻ ഡിജിപി ഓംപ്രകാശിന്റെ കൊലപാതകത്തിൽ ഭാര്യ പല്ലവിക്കെതിരേ കൂടുതൽ തെളിവുകൾ ലഭിച്ചതായി പോലീസിന് റിപ്പോർട്ട്. കൃത്യം നടത്തുന്നതിന് മുമ്പ് പല്ലവി നടത്തിയ ഇന്റർനെറ്റ് തിരച്ചിൽ ഉൾപ്പെടെയുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്.എങ്ങനെ കൊലപാതകം നടത്താമെന്നതും കഴുത്തിന് സമീപം മുറിവേറ്റാൽ ഒരാൾ എങ്ങനെ മരിക്കുമെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പല്ലവി ഗൂഗിളിൽ തിരഞ്ഞത് കൂടാതെ കഴുത്തിന് സമീപത്തെ ഞെരമ്പുകളും രക്തക്കുഴലുകളും മുറിഞ്ഞാൽ എങ്ങനെയാണ് മരണം സംഭവിക്കുകയെന്നും ഗൂഗിളിൽ തിരഞ്ഞു എന്നാൽ പോലീസ് റിപ്പോർട്ടുകളിൽ പറയുന്നത്. ഞായറാഴ്ച വൈകിട്ടാണ് ഓംപ്രകാശിനെ എച്ച്എസ്ആർ…

Read More