
കറാമയിൽ റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലിന് തുടക്കം
റമദാനിൽ മലയാളികളടക്കം ആയിരങ്ങളെ ആകർഷിക്കാറുള്ള റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. 55ലേറെ റസ്റ്റാറന്റുകളാണ് വ്യാഴാഴ്ച ആരംഭിച്ച ഫെസ്റ്റിവലിൽ ഇത്തവണ പങ്കെടുക്കുന്നത്. ആദ്യദിവസംതന്നെ നിരവധി പേരാണ് വ്യത്യസ്തമായ ഭക്ഷ്യ വിഭവങ്ങൾ തേടി കറാമയിൽ എത്തിച്ചേർന്നത്. മൂന്നാമത് എഡിഷൻ മാർച്ച് 23 വരെ നീണ്ടുനിൽക്കുന്നതാണ്. ഫെസ്റ്റിവലിനെ സ്വാഗതം ചെയ്ത് കറാമയിൽ വലിയ അലങ്കാര വിളക്കുകളും മറ്റും അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ദുബൈ മുനിസിപ്പാലിറ്റി ഒരുക്കിയ ‘റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ’ വൻ വിജയമായിരുന്നു. യു.എ.ഇയിലെ മറ്റു എമിറേറ്റുകളിൽനിന്നും…