
തുർക്കി യുദ്ധക്കപ്പൽ കറാച്ചി തുറമുഖത്ത്; ബുധനാഴ്ച വരെ തുടരും
തുർക്കി നാവികസേനയുടെ ഒരു യുദ്ധക്കപ്പൽ ഞായറാഴ്ച കറാച്ചി തുറമുഖത്ത് എത്തി. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെയാണ് തുർക്കി നാവികസേനയുടെ ഒരു യുദ്ധക്കപ്പൽ കറാച്ചി തുറമുഖത്തെത്തിരിക്കുന്നത്. തുർക്കി നാവികസേനയുടെ അഡ-ക്ലാസ് എഎസ്ഡബ്ല്യു കോർവെറ്റുകളുടെ രണ്ടാമത്തെ കപ്പലായ ടിസിജി ബ്യുകോദ ബുധനാഴ്ച വരെ കറാച്ചിയിൽ തുടരുമെന്നാണ് വിവരം. അങ്കാറയിൽനിന്ന് തുർക്കി വ്യോമസേനയുടെ സി-130 വിമാനം കറാച്ചിയിൽ വന്നിറങ്ങിയതിന് ദിവസങ്ങൾക്കുള്ളിലാണ് യുദ്ധക്കപ്പലും തീരമണിഞ്ഞത്. പാക്കിസ്ഥാന് ആയുധങ്ങളുമായാണ് സി–130 വിമാനം എത്തിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇതു തെറ്റാണെന്നും ഇന്ധനം നിറയ്ക്കുന്നതിനാണ് വിമാനം ലാൻഡ് ചെയ്തതെന്നും…