കണ്ണൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

കണ്ണൂർ സിറ്റി നീർച്ചാൽ പാലത്തിന് സമീപം സി.എച്ച് ഹൗസിൽ താമസിക്കുന്ന സി.എച്ച്​ അഫ്സൽ (46) ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ദുബൈ കറാമ സിറ്റി മക്കാനിയിലെ ഷെഫ് ആയിരുന്നു. അബൂദബി-കണ്ണൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി മഷ്ഹൂദ് നീർച്ചാലിന്‍റെ ജ്യേഷ്ഠ സഹോദരനാണ്. മാതാപിതാക്കൾ: ഹംസ, സുബൈദ. ഭാര്യ: ആമിന. മക്കൾ: ആദില, മാസിയ, ഹഫ്സ. മറ്റു സഹോദരങ്ങൾ: സാജിദ്, നജീബ്, ഫർസാന. വർഷങ്ങളായി യു.എ.ഇയിൽ ജോലി ചെയ്യുന്ന അഫ്സൽ ‘നീർച്ചാലിയൻസ് യു.എ.ഇ’ കൂട്ടായ്മ അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്കു…

Read More

മെഡിക്കൽ വിദ്യാർഥി ഒമാനിൽ അപകടത്തിൽ മരിച്ചു

മെഡിക്കൽ വിദ്യാർഥിയായ കാഞ്ഞിരോട് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞിരോട് കുടുക്കിമെട്ട വായനശാലയ്ക്കു സമീപം അൽസീബിൽ റാഹിദാണ് (21) ഒമാനിലെ ഖസബിൽ വാഹനാപകടത്തിൽ മരിച്ചത്. കബറടക്കം അവിടെ നടത്തും. ഖസബിൽ ബിസിനസ് ചെയ്യുന്ന സി.പി.റഫീഖ് – തസ്‌നീമ ദമ്പതികളുടെ മകനാണ്. ഈജിപ്തിലെ കയ്‌റോ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. കാഞ്ഞിരോട് തണൽ വൊളന്റിയറുമാണ്. ഈജിപ്തിൽനിന്ന് ഒരാഴ്ച മുൻപാണ് ഖസബിൽ പിതാവിന്റെ അടുത്തെത്തിയത്. വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. സംഭവസ്ഥലത്തു തന്നെ മരിച്ചു. സഹോദരങ്ങൾ: റിസ്വാന, ആയിഷ,…

Read More