
കളമശ്ശേരി പോളി ടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും
കളമശ്ശേരി പോളി ടെക്‌നിക് കോളേജിന്റെ ബോയ്‌സ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും. കഞ്ചാവ് എത്തിച്ച ഇതര സംസ്ഥാനക്കാരനെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നാം വർഷ വിദ്യാർത്ഥി അഭിരാജിന് കഞ്ചാവ് എത്തിച്ചത് ഇയാളാണ് എന്നാണ് വിവരം. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് അന്വേഷിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിൽ നടത്തിയ പരിശോധനയിൽ രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്.