കാഞ്ഞങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച മൻസൂർ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർഥിനി മരിച്ചു

കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ ഹോസ്റ്റലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാർത്ഥി മരിച്ചു. കാസർകോട് പാണത്തൂർ സ്വദേശി ചൈതന്യയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.കഴിഞ്ഞ വർഷം ഡിസംബർ ഏഴിനാണ് കാഞ്ഞങ്ങാട്ടെ മൻസൂർ ആശുപത്രി നഴ്സിങ് കോളേജ് ഹോസ്റ്റൽ മുറിയിൽ ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൻസൂർ ആശുപത്രി കോളജിലെ മൂന്നാം വർഷ നഴ്‌സിംഗ് വിദ്യാർഥിനിയായിരുന്നു ചൈതന്യ. ഹോസ്റ്റൽ വാർഡനുമായുള്ള പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. ഹോസ്റ്റൽ വാർഡൻ മാനസികമായി ചൈതന്യയെ പ്രയാസപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്തുക്കൾ…

Read More

ഡ്യൂട്ടി സമയം കഴിഞ്ഞു; കാഞ്ഞങ്ങാട് ട്രാക്ക് തെറ്റിച്ച് ട്രെയിൻ നിർത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി

ഡ്യൂട്ടി സമയം കഴിഞ്ഞെന്നുപറഞ്ഞ് തെറ്റായ ട്രാക്കിൽ ഗുഡ്‌സ് ട്രെയിൻ നിർത്തിയിട്ട ശേഷം ലോക്കോ പൈലറ്റ് പുറത്തിറങ്ങിപ്പോയി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. യാത്രാ ട്രെയിനുകൾ വരുന്ന ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് ഗുഡ്‌സ് ട്രെയിൻ നിർത്തിയിട്ടത്. ഇതോടെ കാഞ്ഞങ്ങാട് സ്റ്റോപ്പുള്ള പാസഞ്ചർ ട്രെയിനുകൾക്ക് ഒന്നാം പ്ലാറ്റ്‌ഫോമിൽ നിർത്താൻ കഴിയാതെയായി. ഗുഡ്‌സ് ട്രെയിൻ ലോക്കോ പൈലറ്റിൻറെ ജോലിസമയം കഴിഞ്ഞതോടെ ഇയാൾ പോവുകയായിരുന്നു എന്നാണ് വിവരം. ട്രെയിനുകൾ എത്താതായതോടെ യാത്രക്കാരും വലഞ്ഞു. ഷൊർണൂർ ഭാഗത്തേയ്ക്ക് പോകേണ്ട ട്രെയിനുകളാണ് പ്ലാറ്റ്‌ഫോം ഒന്നിൽ നിർത്തുന്നത്. രാവിലെയായിട്ടും…

Read More