കനയ്യ കുമാർ സന്ദർശനം നടത്തിയതിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധിയാക്കിയെന്ന് ആരോപണം

കോൺഗ്രസ് നേതാവ് കനയ്യ കുമാർ സന്ദർശനം നടത്തിയതിന് പിന്നാലെ ദുർഗാ ക്ഷേത്രം ഗംഗാ ജലം തളിച്ച് ശുദ്ധിയാക്കിയെന്ന് ആരോപണം. ബിഹാറിലെ സഹർസ ജില്ലയിലെ ബാൻഗാവിലെ ഭഗവതിസ്ഥനിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. കനയ്യ ഇപ്പോൾ കുടിയേറ്റം നിർത്തൂ, ജോലി നൽകൂ എന്ന മുദ്രാവാക്യമുയർത്തി ബിഹാറിലുടനീളം റാലി നടത്തുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അദ്ദേഹം ബാൻഗാവിലെത്തുകയും പ്രദേശത്തെ ക്ഷേത്രം സന്ദർശിച്ചത്. മാത്രമല്ല ക്ഷേത്രപരിസരത്തെ മണ്ഡപത്തിൽവെച്ച് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു….

Read More

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ക്രൗഡ്‌ഫണ്ടിംഗുമായി കനയ്യ കുമാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ പ്രചാരണത്തിന് ക്രൗഡ്‌ഫണ്ടിംഗുമായി ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥി കനയ്യ കുമാര്‍. ഇന്ത്യാ സഖ്യത്തിനായി നോര്‍ത്ത് ഈസ്റ്റ് ദില്ലി മണ്ഡലത്തിലാണ് കനയ്യ മത്സരിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കാനായി ഇത് ജനങ്ങളുടെ പോരാട്ടമാണെന്നും അതിനാല്‍ ആളുകളുടെ പിന്തുണ അനിവാര്യമാണെന്നും കനയ്യ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.  ഭാഗവാക്കാകുക. നിങ്ങള്‍ക്കും പിന്തുണകള്‍ നല്‍കാം. ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മത്സരിക്കുന്നത് ക്രൗഡ്‌ഫണ്ടിംഗ് വഴിയാണ്. ജനങ്ങള്‍ക്കായുള്ള ഈ പോരാട്ടത്തില്‍ ജനങ്ങളുടെ സഹായം ആവശ്യമാണ്’ എന്നും വീഡിയോയില്‍ കനയ്യ പറഞ്ഞു.  ജെഎന്‍യു സ്റ്റുഡന്‍റ് കൗണ്‍സില്‍ മുന്‍…

Read More

ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം: ഏകാധിപത്യവും പ്രതിപക്ഷ പാർട്ടികളെ തുടച്ചുനീക്കാനുള്ള ബി.ജെ.പിയുടെ നീക്കവും

ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഏകാധിപത്യവും പ്രതിപക്ഷ പാർട്ടികളെ തുടച്ചുനീക്കാനുള്ള ബി.ജെ.പിയുടെ നീക്കവുമാണെന്ന് കനയ്യ കുമാർ. വടക്കു കിഴക്കൻ ഡൽഹിയിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാണ് കനയ്യ കുമാർ. ബി.ജെ.പിയുടെ ഏകാധിപത്യം തടയുന്നതിനാണ് പ്രതിപക്ഷ കക്ഷികൾ ചേർന്ന് ഇൻഡ്യ സഖ്യം രൂപവത്കരിച്ചതെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കനയ്യ കുമാർ വ്യക്തമാക്കി. ​ഈ തെരഞ്ഞെടുപ്പിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഏകാധിപത്യം വളർത്തുവരുന്നതാണെന്നും ജനാധിപത്യത്തെ സ്നേഹിക്കുന്ന, സമാധാന കാംക്ഷികളായ, നീതിയോട് ആഭിമുഖ്യമുള്ള, രാജ്യത്തിന്റെ പുരോഗതി ആഗ്രഹിക്കുന്ന…

Read More

പോരാട്ടം ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി; സുനിത കെജ്‌രിവാളിനെ സന്ദർശിച്ച് കനയ്യകുമാർ

 ആം ആദ്മി പാർട്ടി (എ.എ.പി) അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത കെജ്‌രിവാളിനെ സന്ദർശിച്ച് കോൺഗ്രസിന്‍റെ നോർത്ത് ഈസ്റ്റ് ഡൽഹി സ്ഥാനാർഥി കനയ്യകുമാർ. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് എ.എ.പിയും കോൺഗ്രസും പോരാടുന്നതെന്ന് കൂടികാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന ഏകാധിപത്യത്തിനെതിരെയാണ് തങ്ങൾ പോരാടുന്നതെന്നും ഒരുമിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കനയ്യകുമാർ പറഞ്ഞു. എ.എ.പിയുടെയും കോൺഗ്രസിന്‍റെയും സംയുക്ത പ്രചാരണത്തെക്കുറിച്ച് ചർച്ച നടന്നോ എന്ന ചോദ്യത്തിന്, ഡൽഹിയിലെ സീറ്റുകളിൽ മാത്രമല്ല, 543 സീറ്റുകളിലും ഇൻഡ്യ മുന്നണിയിലെ…

Read More

ഡൽഹി നോർത്ത് ഈസ്റ്റിൽ കനയ്യ കുമാർ; പുതിയ സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ പുതിയ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ഡൽഹിയിലെ മൂന്നു സീറ്റുകളിലേക്കും പഞ്ചാബിലെ ആറു സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ ഒരു സീറ്റിലേക്കുമാണ് സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഡൽഹി നോർത്ത് ഈസ്റ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി കനയ്യ കുമാർ മത്സരിക്കും. ഇവിടെ മനോജ് തിവാരിയാണ് ബിജെപി സ്ഥാനാർഥി. ചാന്ദ്‌നി ചൗക്കിൽ ജെ.പി.അഗർവാളാണ് സ്ഥാനാർഥി. അൽക്ക ലാംബക്ക് കോൺഗ്രസ് സീറ്റ് നിഷേധിച്ചു. ഡൽഹി നോർത്ത് വെസ്റ്റിൽ ഉദിത് രാജാണ് കോൺഗ്രസ് സ്ഥാനാർഥി. 2014ൽ ബിജെപി ടിക്കറ്റിൽനിന്നും മത്സരിച്ച ഉദിത് രാജ് ഇവിടെ…

Read More