
കാഞ്ച ഗച്ചിബൗളി വനം നശിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്തിരിയണം; ആവശ്യവുമായി മുൻ ഉന്നത ഉദ്യോഗസ്ഥർ
കാഞ്ച ഗച്ചിബൗളി വനം നശിപ്പിക്കാനുള്ള തീരുമാനത്തിൽനിന്ന് തെലങ്കാന സർക്കാർ പിന്തിരിയണമെന്ന ആവശ്യവുമായി മുൻ ഉന്നത ഉദ്യോഗസ്ഥർ രംഗത്ത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ പ്രവർത്തിച്ച് വിരമിച്ച 67 ഉന്നത ഉദ്യോഗസ്ഥരാണ് തുറന്ന പ്രസ്താവനയിൽ ഒപ്പിട്ടത്. ഈ ഭൂമി സ്വകാര്യ കക്ഷികൾക്ക് ലേലം ചെയ്യുകയോ അനുവദിക്കുകയോ ചെയ്യരുതെന്ന് ഇവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എല്ലാ വനങ്ങളെയും സൂക്ഷ്മമായി തിരിച്ചറിയുകയും ജിയോ റഫറൻസ് ചെയ്യുകയും നശിപ്പിക്കപ്പെട്ട എല്ലാ വനഭൂമികളിലും മരങ്ങൾ പുനരുജ്ജീവിപ്പിക്കുകയും വേണം. രാജ്യത്തുടനീളമുള്ള നമ്മുടെ വനങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടുന്നുവെന്നും ‘വികസന’ത്തിന്റെ പേരിൽ അവ…