ആകാശവാണി വിജയനാണ്, ചോദ്യം ചോദിക്കാൻ അവസരം കൊടുക്കില്ല; സച്ചിദാനന്ദൻ പറഞ്ഞത് കേരളത്തിന്റെ മനസ്സെന്ന് സതീശൻ

സംസ്ഥാനത്ത് എൽ.ഡി.എഫ്. സർക്കാർ മൂന്നാംതവണയും അധികാരത്തിൽ വരാതിരിക്കാൻ പ്രാർഥിക്കണമെന്ന് സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്റെ പ്രസ്താവനയിൽ പ്രതികരിച്ച് പ്രതിപക്ഷം. കേരളത്തിലെ ജനങ്ങളുടെ മനസാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സമൂഹത്തേയും ഭരണകൂടത്തേയും നോക്കിക്കാണുന്ന ഏതൊരാൾക്കും തോന്നുന്ന സാമാന്യ വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും പുതുപ്പള്ളിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. ‘കവിയും എഴുത്തുകാരനുമൊക്കെയായതുകൊണ്ട് അദ്ദേഹം ഹൃദയത്തിൽ തട്ടിപ്പറഞ്ഞ വാക്കുകളാണ്. ഇതാണ് കേരളത്തിലെ ജനങ്ങൾ മുഴുവൻ പറയുന്നത്….

Read More