മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ. ഇസ്മയിലിന് സസ്പെൻഷൻ

മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയിൽ നടത്തിയ പരസ്യ പ്രതികരണങ്ങൾക്കാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. സി.പി.ഐ ജില്ലാ കൗൺസിൽ ചേർന്നാണ് നടപടി സ്വീകരിച്ചത്. പി. രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയിൽ നടത്തിയ പ്രതികരണം. തുടർന്ന് സി.പി.ഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി.കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതിയും നൽകുകയുണ്ടായി.മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്….

Read More