
ജസ്റ്റിസ് യശ്വന്ത് വർമയെ ജുഡീഷ്യൽ ചുമതലകളിൽനിന്ന് നീക്കി
ഔദ്യോഗിക വസതിയിൽനിന്ന് നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നു മാറ്റി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണ സമിതി രൂപവത്കരിച്ചതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു തീരുമാനം. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, അടിയന്തര പ്രാബല്യത്തോടെ ജസ്റ്റിസ് യശ്വന്ത് വർമയെ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ജുഡീഷ്യൽ ചുമതലകളിൽനിന്ന് നീക്കിയതായി ഇന്ന് ഡൽഹി ഹൈക്കോടതി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പിന്നാലെ വർമയുടെ ബെഞ്ച് പരിഗണിച്ചിരുന്നു കേസുകൾ പുതിയ ബെഞ്ചിലേക്ക് മാറ്റുകയും…