ജസ്റ്റിസ് വർമ്മയുടെ വീട്ടിലെ തീപ്പിടുത്തം; നോട്ട് കണ്ടെടുത്തതിൽ ഇനിയും എഫ്.ഐ.ആർ ഇടാതെ പോലീസ്

ജോർജ് കള്ളിവയൽ ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന കണക്കില്‍പ്പെടാത്ത 500 രൂപയുടെ നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞത് ഇന്ത്യ കണ്ടു. കഴിഞ്ഞമാസം 14ന് രാത്രിയിലായിരുന്നു സംഭവം. ജസ്റ്റീസ് വര്‍മ നിഷേധിച്ചെങ്കിലും കത്തിക്കരിഞ്ഞ നോട്ടുകെട്ടുകളുടെ വീഡിയോ ദൃശ്യങ്ങള്‍ സുപ്രീംകോടതി പുറത്തുവിട്ടതോടെ ആ കള്ളം പൊളിഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യായയുടെ റിപ്പോര്‍ട്ടും കത്തിക്കരിഞ്ഞ നോട്ടുകളുടെ ദൃശ്യങ്ങളും സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പിറ്റേന്ന് അര്‍ധരാത്രി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സൂര്യപ്രകാശമാണ്…

Read More