പകുതിവില തട്ടിപ്പ് കേസ്; കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

പകുതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വാക്കാൽ നിർദേശം നൽകി. ലാലി വിൻസന്റിന്റെ പങ്ക് എന്തെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. അതേസമയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടോമി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയ അനന്തുവിനെ കെയ്യിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യും. ഇതിന് ശേഷം വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പും നടത്തും. അതേസമയം, കണ്ണൂരിൽ തട്ടിപ്പിനിരയായ സ്ത്രീകൾ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.

Read More

പകുതിവില തട്ടിപ്പ് കേസ്; പ്രതി അനന്തു കൃഷ്ണനെ രണ്ട് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

പകുതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മുവാറ്റുപുഴ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. കൊച്ചിയിലെ ഓഫീസിലടക്കം പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പകുതിവില തട്ടിപ്പ് കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളിലും അനന്തുവിന്റെ മൊഴിയിലും വ്യക്തത വരുത്തുകയാണ് ക്രൈംബ്രാഞ്ചിൻ്റെ ലക്ഷ്യം. 20,163 പേരിൽ നിന്ന് 60,000 രൂപ വീതവും 4035 പേരിൽ നിന്ന് 56,000 രൂപയും അനന്തു വാങ്ങിയെന്നും അനന്തുവിന്റെ…

Read More

മദ്യനയ കേസിൽ കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മദ്യനയ അഴിമതിയിൽ സി.ബി.ഐ എടുത്ത കേസിലാണ് റൗസ് അവന്യൂ കോടതിയുടെ ഈ നടപടി. ആ​ഗസ്ത് 20 വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ആ​ഗസ്ത് 5ന് കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇ ഡി കേസിൽ നേരത്തെ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു.

Read More

മദ്യനയ അഴിമതിക്കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

മദ്യനയ അഴിമതിക്കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുന്ന കേസിലാണ് കോടതിയുടെ ഈ നടപടി. ജൂലൈ 12 വരെ കെജ്‌രിവാൾ തിഹാർ ജയിലിലൽ കഴിയേണ്ടിവരും. ജൂണ്‍ 26-നാണ് മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി (എഎപി) ദേശീയ കണ്‍വീനറുമായ കെജ്രിവാളിനെ സി.ബി.ഐ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതി അദ്ദേഹത്തെ മൂന്നുദിവസം…

Read More

ഡൽഹി മദ്യനയക്കേസ്; കേജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി. വിനോദ് ചൗഹാന്റെ കസ്റ്റഡിയും ജൂലൈ മൂന്നുവരെ നീട്ടിയിട്ടുണ്ട്. ബിആർഎസ് നേതാവ് കെ.കവിതയുടെ പിഎയിൽ നിന്ന് വിനോദ് ചൗഹാൻ 25 കോടി രൂപ സ്വീകരിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് അരവിന്ദ് കേജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. മദ്യനയ അഴിമതിയിൽ കേജ്രിവാളിന് നിർണായക പങ്കുണ്ടെന്നാണ് ഇ.ഡിയുടെ വാദം. 100 കോടി രൂപയുടെ അഴിമതി എഎപി നടത്തിയെന്നും…

Read More

ഡൽഹി മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ആംആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് 31 വരെ നീട്ടി. ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. 2023 ഫെബ്രുവരി മുതൽ സിസോദിയ ജുഡിഷ്യൽ കസ്റ്റഡിയിലാണുള്ളത്. അതേസമയം മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന് ജൂൺ രണ്ടുവരെ ജാമ്യം ലഭിച്ചിരുന്നു.

Read More

ലൈംഗികാരോപണ കേസ്; ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ എച്ച് ഡി രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി 14 വരെ നീട്ടി

ഹാസനിലെ വിവാദമായ ലൈംഗിക വിഡിയോ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി. ഈ മാസം 14 വരെയാണ് നീട്ടിയിരിക്കുന്നത്. വീട്ടുജോലിക്കാരിയുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് നാലിനാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റു ചെയ്തത്. ജോലിക്കാരിയായ സ്ത്രീയെ സ്വദേശമായ മൈസൂരുവിൽ നിന്ന് രേവണ്ണയുടെ സഹായി സതീഷ് ബാബണ്ണ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. ഏപ്രിൽ 29നാണ് ബാബണ്ണ ജോലിക്കാരിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് അഞ്ച്…

Read More

ഡൽഹി മദ്യനയ അഴിമതി കേസ് ; കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഏപ്രിൽ 23 വരെ നീട്ടി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ നീട്ടി കോടതി. ഡൽഹി റോസ് അവന്യൂ കോടതിയുടേതാണ് വിധി. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് കവിത നൽകിയ ഹരജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളിൽ കവിത ഭാഗമായിരുന്നുവെന്നാണു പ്രഥമ ദൃഷ്ട്യാ മനസ്സിലാകുന്നതെന്ന് കാട്ടിയാണു റോസ് അവന്യൂ കോടതിയിലെ സിബിഐ പ്രത്യേക ജഡ്ജി കാവേരി ബവേജ ജാമ്യാപേക്ഷ തള്ളിയത്. മാ​ർ​ച്ച് 15ന് ​അ​റ​സ്റ്റി​ലാ​യ ക​വി​ത 26 മു​ത​ൽ തി​ഹാ​ർ…

Read More

മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി 18 വരെ നീട്ടി

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ മനീഷ് സിസോദിയയ്‌ക്ക് ജാമ്യം നിഷേധിച്ചു. മനീഷ് സിസോദിയയെയും അറസ്റ്റിലായ മറ്റ് പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 18 വരെ നീട്ടി. ഡൽഹി റൂസ് അവന്യൂ കോടതിയുടെതാണ് നടപടി. 2021-22 ലെ ഡൽഹി മദ്യ നയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസിലെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിഹാർ ജയിലിൽ കഴിയുന്ന മനീഷ് സിസോദിയയെ ഇന്ന് രാവിലെയാണ് കോടതിയിൽ ഹാജരാക്കിയത്. 2023ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്….

Read More

കെ കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് ഇഡി; തിഹാർ ജയിലിൽ ഏപ്രിൽ 9 വരെ തുടരും

ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. തുടർന്ന് ഡൽഹി റോസ് അവന്യൂ കോടതി ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മദ്യനയ അഴിമതിയിൽ കവിതയക്ക് പങ്കുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. ഇളയ മകന് പരീക്ഷയുള്ളതിനാൽ ഇടക്കാല ജാമ്യം നൽകണമെന്ന് കവിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെഹങ്കിലും ജാമ്യം നിഷേധിക്കുകയാരിന്നു. ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ കവിതയെ മാർച്ച് 15നാണ ഇഡി അറസ്റ്റ് ചെയ്യുന്നത്….

Read More