ജോർദാനിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവം; പണം വാങ്ങിയത് ടിക്കറ്റ് ബുക്കിങ്ങിന്, അപായ സാധ്യത പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു: താൻ ഏജൻ്റ് അല്ലെന്ന് ബിജു ജലാസ്

ജോർദാനിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഏജന്റ് ബിജു ജലാസ്. താൻ ഏജന്റ് അല്ലെന്നും ജോർദാനിൽ ജോലി ചെയ്യുകയാണെന്നും ബിജു ജലാസ് പറഞ്ഞു. ജോർദാനിൽ ജോലി തരപ്പെടുത്തി നൽകണം എന്ന് തോമസ് ഗബ്രിയേലാണ് ആവശ്യപ്പെടുന്നത്. പണം വാങ്ങിയത് ടിക്കറ്റ് ബുക്കിങ്ങിനും ഹോട്ടൽ ബുക്കിംഗിനുമാണെന്നും ബിജു ജലാസ് പറഞ്ഞു. സ്വന്തം താത്പര്യപ്രകാരമാണ് ഇവർ ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ചത്. അപായ സാധ്യത പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നത് എന്ന് എഴുതി വാങ്ങിയിരുന്നു. ഇസ്രായേലിലേക്കുള്ള യാത്രാമധ്യേ ഫോൺ വഴി…

Read More

ജോർദാൻ വഴി ഗാസയിലേക്ക് സഹായം എത്തിച്ച് ഖത്തർ

ജോ​ർ​ഡ​ൻ വ​ഴി ഗാ​സ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച് ഖ​ത്ത​ർ ചാ​രി​റ്റി. ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ​കൊ​ണ്ട് ജീ​വി​തം ദു​സ്സ​ഹ​മാ​യ ഗാസയി​ലേ​ക്ക് ആ​ശ്വാ​സ​മെ​ത്തി​ക്കു​ന്ന ഏ​ക വ​ഴി​യാ​യ റ​ഫ​യും യു​ദ്ധ​ഭൂ​മി​യാ​യ​തോ​ടെ​യാ​ണ് ബ​ദ​ൽ വ​ഴി​യി​ലൂ​ടെ ഖ​ത്ത​ർ സ​ഹാ​യം പു​നഃ​സ്ഥാ​പി​ച്ച​ത്. മേ​യ് ആ​റി​ന് ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന റ​ഫ​യി​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഗാസ​യി​ലേ​ക്കു​ള്ള അ​ന്താ​രാ​ഷ്ട്ര സ​ഹാ​യ​ത്തി​ന്റെ ഒ​ഴു​ക്ക് മൂ​ന്നി​ലൊ​ന്നാ​യി കു​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഖ​ത്ത​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബ​ദ​ൽ വ​ഴി തേ​ടി​യ​ത്. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ദൗ​ത്യ​ത്തി​ലൂ​ടെ 10,000 ഭ​ക്ഷ്യ​പ്പൊ​തി​ക​ളും 15 ട​ൺ മെ​ഡി​ക്ക​ൽ…

Read More

ഒമാൻ സുൽത്താൻ ഇന്ന് ജോർദാനിൽ

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഇന്ന് ജോര്‍ദാന്‍ സന്ദര്‍ശിക്കും. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ഇബിന്‍ അല്‍ ഹുസൈന്റെ ക്ഷണപ്രകാരമാണ് സുല്‍ത്താന്റെ സന്ദര്‍ശനം. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് സന്ദര്‍ശനം ഗുണം ചെയ്യും. ഒമാന്‍ പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ്, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി,…

Read More

ഹ്രസ്വ സന്ദർശനം ; ബഹ്റൈൻ രാജാവ് ജോർദാനിൽ

ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ അ​ൽ ഖ​ലീ​ഫ ജോ​ർ​ഡ​നി​ലെ​ത്തി. ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല അ​ൽ​ഥാ​നി ബി​ൻ അ​ൽ ഹു​സൈ​നു​മാ​യി അ​​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച​യും ച​ർ​ച്ച​യും ന​ട​ത്തും. മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ളും അ​വ​യി​ൽ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളും ച​ർ​ച്ച​യാ​വും. ബ​ഹ്​​റൈ​നും ജോ​ർ​ഡ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടാ​ൻ സ​ന്ദ​ർ​ശ​നം കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Read More

യു.എസ് സൈനികർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദികളെ വെറുതെവിടില്ലെന്ന് യു.എസ് പ്രസിഡന്‍റ്

വടക്കുകിഴക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ യു.എസ് സൈനികർ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദികളെ വെറുതെവിടില്ലെന്ന് വ്യക്തമാക്കി യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. മൂന്ന് യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ സിറിയയിലും ഇറാഖിലും ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനയാണെന്നു പറഞ്ഞ ബൈഡൻ തീവ്രവാദത്തിനെതിരായ പോരാട്ടം തുടരുമെന്നവും വ്യക്തമാക്കി. കൂടാതെ കനത്ത തിരിച്ചടി നൽകുമെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിനും പറഞ്ഞിരിക്കുന്നത്. ഡ്രോൺ ആക്രമണത്തിൽ 34 യു.എസ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചിലരുടെ പരിക്ക്…

Read More

ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ വേണമെന്ന് ഖത്തറും ജോർദാനും

ഗാസയിൽ സമ്പൂര്‍ണ വെട‌ിനിര്‍ത്തല്‍ വേണമെന്ന് ഖത്തറും ജോര്‍ദാനും ആവശ്യപ്പെട്ടു. ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള യു.എന്‍ സെക്യൂരിറ്റി കൗൺസിൽ പ്രമേയം ഉടന്‍ പ്രാബല്യത്തില്‍ വരണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഗാസയില്‍ പരിക്കേറ്റ കൂടുതല്‍ പേരെ ചികിത്സയ്ക്കായി ഖത്തറിലെത്തിച്ചു. ഖത്തര്‍ സന്ദര്‍ശിക്കുന്ന ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദിയും ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയും നടത്തിയ ചര്‍ച്ചയിലാണ് സമ്പൂര്‍ണ വെടി നിര്‍ത്തല്‍ വേണമെന്ന നിലപാട് സ്വീകരിച്ചത്.യുഎന്‍ രക്ഷാസമിതി പാസാക്കിയ പ്രമേയം ഉടന്‍ പ്രാബല്യത്തില്‍ വരണം. ഗാസയിലേക്ക് മാനുഷിക…

Read More

യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി ജോർദാൻ

ഇസ്രയേൽ, ജോർദാൻ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് എത്താനിരിക്കെ, അവസാന നിമിഷം അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ നിന്നു പിൻമാറി ജോർദാൻ. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽനിന്ന് പിൻമാറുകയാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രി അറിയിച്ചു. ഗാസ സിറ്റിയിലെ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടെന്ന വാർത്തകൾക്കിടെയാണ് ജോർദാന്റെ അപ്രതീക്ഷിത പിൻമാറ്റം. യുദ്ധം അവസാനിപ്പിക്കാതെ ഈ സമയത്ത് എന്തു ചർച്ച നടത്തിയിട്ടും കാര്യമില്ലെന്ന് വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

Read More