തൊടുപുഴ ബിജു കൊലക്കേസ്; ജോമോൻ മുമ്പും ക്വട്ടേഷൻ നൽകിയിരുന്നതായി അയൽവാസി

ഇടുക്കി തൊടുപുഴയിലെ ബിജുവിനെ അപായപ്പെടുത്താൻ ജോമോൻ മുൻപ് രണ്ടു തവണ ക്വട്ടേഷൻ നൽകിയതറിയാമെന്ന് അയൽവാസി പ്രശോഭിന്റെ വെളിപ്പെടുത്തൽ. ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ കൊച്ചിയിലെ കണ്ടെയ്നർ സാബുവിന്റെ അനുയായികൾക്കാണ് കൊട്ടേഷൻ നൽകിയത് എന്നും പ്രശോഭ് പറയുന്നു. കൃത്യത്തിൽ കണ്ടെയ്നർ സാബുവിന്‍റെ പങ്കാളിത്തത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രശോഭിന്റെ വെളിപ്പെടുത്തൽ. വീട് ആക്രമിക്കാൻ ആയിരുന്നു സാബുവിന്റെ പദ്ധതി. ഇതിൽ താല്പര്യമില്ലാത്തതിനെ തുടർന്ന് ജോമോൻ പിന്മാറുകയായിരുന്നു. തുടർന്നാണ് സാബുവിനെ അനുയായിയും കാപ്പ ചുമത്തപ്പെട്ട ആഷിക്കിന് ക്വട്ടേഷൻ നൽകിയതെന്നും 6 ലക്ഷം രൂപയ്ക്കാണ്…

Read More

തൊടുപുഴ ബിജു ജോസഫ് കൊലക്കേസ്; മുൻ ബിസിനസ് പങ്കാളി ജോമോൻ അറസ്റ്റിൽ

തൊടുപുഴ ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിന്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ നാല് പ്രതികളാണ് കേസിലുള്ളത്. ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്….

Read More

ലോറി കൈ കൊണ്ട് തപ്പിയാണ് കണ്ടെത്തിയത്; ലോറി കണ്ടെത്താനായതിൽ ആശ്വാസമെന്ന് ഡൈവര്‍ ജോമോന്‍

ഗം​ഗാവലി പുഴയിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് ഡൈവിം​ഗ് ടീമിലെ മലയാളി ജോമോൻ. കൊല്ലം സ്വദേശിയാണ് ജോമോൻ.  മഴ പെയ്ത് വെള്ളം കലങ്ങിയിരുന്നതിനാൽ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. അടിയിൽ നിന്ന് കൈ കൊണ്ട് തെരഞ്ഞാണ് ലോറിയുടെ ഭാ​ഗം കണ്ടെത്തിയതെന്ന് ജോമോൻ പറഞ്ഞു. മണ്ണിനടിയിൽ 3 മീറ്റർ ആഴത്തിൽ ചെളിയിൽ പൂണ്ടുപോയ നിലയിലായിരുന്നു ലോറി കിടന്നിരുന്നത്. ലോറി കണ്ടെത്താനായതിൽ ആശ്വാസമുണ്ടെന്നും ജോമോൻ പറഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് ​ഗം​ഗാവലി പുഴയിൽ നടത്തിയ മൂന്നാം ഘട്ട തെരച്ചിലിനൊടുവിൽ…

Read More