
‘തൊഴിലിടത്തിൽ മാനസിക പീഡനം നേരിട്ടു; ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ല’; ജോളി മധുവിന്‍റെ കത്ത് പുറത്ത്
കയർ ബോർഡ് ജീവനക്കാരി ജോളി മധു ആശുപത്രിയിൽ പ്രവേശിക്കും മുൻപ് എഴുതിയ കത്ത് പുറത്ത്. തൊഴിലിടത്തിൽ മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും സ്ത്രീകൾക്കു നേരെയുളള ഉപദ്രവം കൂടിയാണിതെന്നും കത്തിൽ പറയുന്നു. ചെയർമാനോട് സംസാരിക്കാൻ ധൈര്യമില്ലെന്നും ജോളി എഴുതിയ കത്തിൽ വിശദീകരിക്കുന്നുണ്ട്. ഈ കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നു ജോളി ബോധരഹിതയായതെന്ന് ബന്ധുക്കൾ പ്രതികരിച്ചു. അതേസമയം ജോളിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് ഇടപ്പള്ളി സെന്‍റ് ജോർജ് പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. കയർ ബോർഡിലെ…