സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 35% സംവരണം ഏര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍ രം​ഗത്ത്

സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. പൊതുഭരണ വകുപ്പ് ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരിട്ടുള്ള റിക്രൂട്മെന്റ് ഘട്ടത്തിലാണ് ഇത് ബാധകമാകുക. വനംവകുപ്പിലൊഴികെ മറ്റെല്ലാ സർക്കാർ വകുപ്പുകളിലും പുതിയ ഉത്തരവ് ബാധകമാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ സംസ്ഥാനത്തെ പൊലീസ് സേനയിലും 30% സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ പേരിലാണ് വസ്തുവകകൾ റജിസറ്റർ ചെയ്യുന്നത് എങ്കിൽ ഇളവും സംസ്ഥാനം നൽകുന്നുണ്ട്. ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു വനിത വോട്ടർമാരെ ലക്ഷ്യമിട്ടുള്ള ബിജെപി സർക്കാരിന്റെ…

Read More

വെയ്റ്റർ ജോലിക്ക് ഹോട്ടലിന് മുന്നിൽ ക്യൂ നിന്ന് ഇന്ത്യക്കാർ; സംഭവം കാനഡയിൽ

വിദേശപഠനത്തിനായി ഓരോ വർഷവും കേരളത്തിൽ നിന്നടക്കം ആയിരങ്ങളാണ് കാനഡയിലേക്ക് പറക്കുന്നത്. എന്നാൽ കുടിയേറ്റം ശക്തമായതോടെ സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്ന് പോകുന്നത്. കടുത്ത തൊഴിലിൽ ക്ഷാമം, പാർപ്പിട സൗകര്യങ്ങളുട അപര്യാപ്തത എന്നിവയെല്ലാം രാജ്യത്ത് സർവ്വകാല റെക്കോഡിൽ എത്തിനിൽക്കുകയാണ്. ഇതോടെ മികച്ച ജോലിയോ അനുയോജ്യമായ താമസ സൗകര്യങ്ങളോ ലഭിക്കാതെ നട്ടംതിരിയുകയാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ. ഇപ്പോഴിതാ കാനഡയിൽ വിദേശികൾ പ്രത്യേകിച്ച് ഇന്ത്യക്കാർ നേരിടുന്ന കടുത്ത തൊഴിൽ പ്രതിസന്ധി വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്….

Read More

മനുഷ്യന് ജോലി നഷ്ടമാവില്ല; എഐ ജോലികളെ പുനര്‍നിര്‍മിക്കുമെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരുടെ തൊഴിലുകള്‍ ഇല്ലാതാക്കുമെന്ന ആശങ്ക വേണ്ടെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. തൊഴില്‍ രംഗത്ത് എഐ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും, എന്നാല്‍ പലരും ഭയക്കുന്നതു പോലെ അത് പെട്ടെന്നുള്ള ഒന്നായിരിക്കില്ലെന്നും അദ്ദേഹം അടുത്തിടെ പങ്കുവെച്ച ഒരു ബ്ലോഗ്‌പോസ്റ്റിലാണ് പറഞ്ഞത്. തൊഴില്‍ വിപണിയെ എഐ പുനര്‍നിര്‍മിക്കും. അത് അനുകൂലമോ പ്രതികൂലമോ ആവാം. എന്നാല്‍ തൊഴിലുകള്‍ പെട്ടെന്ന് നഷ്ടമാകുന്ന സ്ഥിതിയുണ്ടാവില്ലെന്ന് ഓള്‍ട്ട്മാന്‍ പറയുന്നു. നമുക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ഇല്ലാതെയാകുമെന്ന ഭയം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില…

Read More

യുഎഇ – ഒമാൻ റെയിൽ പദ്ധതി; ഇരു രാജ്യങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ

അബുദാബി എമിറേറ്റിനെയും ഒമാനിലെ സുഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി വരുന്നതോടു കൂടി രണ്ട് രാജ്യങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി യോഗം ചേർന്ന ശേഷം ആണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 300കോടി ഡോളർ ആണ് പദ്ധതി നടപ്പിലാക്കാൻ വേണ്ടി ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടും. ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ ആണ് രണ്ട്…

Read More

പ്രാഥമിക തൊഴിൽ പെർമിറ്റ് ജോലി ചെയ്യാനുള്ള അനുമതിയല്ല: യുഎഇ സ്വദേശിവൽക്കരണ മന്ത്രാലയം

പ്രാഥമിക തൊഴിൽ പെർമിറ്റ്, ജോലി ചെയ്യുന്നതിനുള്ള അനുമതിയല്ലെന്നു യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. താമസ കുടിയേറ്റ വകുപ്പിൽ നിന്നു വീസ ലഭിച്ച ശേഷം മാത്രമേ ജോലിയിൽ പ്രവേശിക്കാവൂ. വീസ നടപടികൾക്കുള്ള അനുമതി മാത്രമാണു തൊഴിൽ പെർമിറ്റ്. വീസ ലഭിച്ച ശേഷം വൈദ്യ പരിശോധന പൂർത്തിയാക്കി തൊഴിൽ കരാറും ഒപ്പിട്ട ശേഷമേ ജോലിയിൽ പ്രവേശിക്കാവൂ.  ലേബർ കാർഡ് ലഭിക്കുന്നതോടെ മാത്രമേ നിയമനം നിയമാനുസൃതമാകു എന്നും മന്ത്രാലയം അറിയിച്ചു. തൊഴിൽ പെർമിറ്റിന്റെ ബലത്തിൽ നിയമനം നടത്തുന്നതു കുറ്റകരമാണ്….

Read More