
കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ വിദ്യാഭ്യാസ, തൊഴിൽ പദവികളിൽ മാറ്റം വരുത്തുന്നത് നിർത്തലാക്കി
കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ അക്കാദമിക് യോഗ്യതയിലും ജോലി പദവിയിലും മാറ്റം അനുവദിച്ചിരുന്ന സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഇതോടെ, ബിരുദം പരിഷ്‌കരിക്കാനോ ജോലി തസ്തിക മാറ്റാനോ ഇനി അപേക്ഷിക്കാൻ കഴിയില്ല. തൊഴിലിടങ്ങളിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുന്നതിനാണ് നടപടി. വർക്ക് പെർമിറ്റിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് പ്രവേശിച്ചവർക്കും മറ്റ് മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറിയവർക്കുമാണ് പുതിയ വിലക്ക് ബാധകമാകുക. ഇതിന്റെ ഭാഗമായി പ്രാരംഭ ജോലിയുമായി പൊരുത്തപ്പെടാത്ത ഉയർന്ന യോഗ്യതയിലേക്കുള്ള അപ്ഗ്രേഡുകൾ ഇനി മുതൽ അനുവദിക്കില്ല….