
ജെഡിഎസിന് ലയിക്കാന്‍ വേണ്ടി പുതിയ പാര്‍ട്ടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഉടനുണ്ടാവും
കേരളത്തിലെ ജെഡിഎസ് ഘടകത്തിന് ലയിക്കാന്‍ വേണ്ടി രൂപീകരിച്ച പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഉടനുണ്ടാവും. കേരള ജനതാദള്‍, ജനതാപാര്‍ട്ടി, സോഷ്യലിസ്റ്റ് ജനത എന്നിവയിലൊരു പേരാകും പുതിയ പാര്‍ട്ടിക്കായി തിരഞ്ഞെടുക്കുക. അംഗീകാരം ലഭിച്ചാലുടന്‍ മന്ത്രി കെ ക്യഷ്ണന്‍കുട്ടിയുടെയും മാത്യു ടി തോമസിന്റെയും നേത്യത്വത്തിലുള്ള ജെഡിഎസ് പുതിയ പാര്‍ട്ടിയില്‍ ലയിക്കും. ജെഡിഎസ് കര്‍ണ്ണാടകയില്‍ എന്‍ഡിഎയുടെ ഭാഗമായോടെയാണ് കേരള നേതാക്കള്‍ പ്രതിസന്ധിയിലായത്. എച്ച് ഡി ദേവഗൗഡയുടെ നേത്യത്വത്തിലുള്ള ദേശീയ നേത്യത്വം ബിജെപിക്കൊപ്പം ചേര്‍ന്ന സമയത്ത് തന്നെ കേരള നേതാക്കള്‍ പാര്‍ട്ടിയുടെ ദേശീയ…