
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഇടപെടാനില്ലെന്ന് അമേരിക്ക
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിഅമേരിക്ക. ഇത് അടിസ്ഥാനപരമായി തങ്ങളുടെ കാര്യമല്ലെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞത്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു വാൻസിന്റെ ഈ പ്രതികരണം. ശാന്തരാകാൻ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കും. എന്നാൽ അടിസ്ഥാനപരമായി അമേരിക്കയുടെ നിയന്ത്രണശേഷിയുമായി ബന്ധമില്ലാത്ത ഒരു യുദ്ധത്തിൽ ഇടപെടാൻ പോകുന്നില്ലെന്നും ഇരു രാജ്യങ്ങളോടും ആയുധം താഴെ വയ്ക്കാൻ അമേരിക്കക്ക് പറയാൻ കഴിയില്ലെന്നും സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് നീങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും വാൻസ് പറഞ്ഞു.